പ്രതിയെ തനിച്ചാക്കി പൊലീസുകാര്‍ വേശ്യാലയത്തില്‍ പോയി, ബോറടിച്ച പ്രതി ഒറ്റയ്ക്ക് ജയിലിലെത്തി
കൊദെര്മ്മ: പ്രതികളുമായി ജയിലും ആശുപത്രിയിലുമൊക്കെ പോകുമ്പോഴെങ്കിലും പൊലീസുകാര്‍ക്ക് ഒരല്‍പ്പം ഉത്തരവാദിത്തം കാട്ടിക്കൂടേ. ഇല്ലെങ്കില്‍ ഝാര്‍ഖണ്ഡിലെ കൊദെര്മ്മ ജില്ല ജയില്‍ അധികൃര്‍ കേള്‍ക്കുന്നത് പോലെ പഴി കേള്‍ക്കേണ്ടി വരും.
വിചാരണത്തടവുകാരനായ പ്രതിയേയും കൊണ്ട് റിംസ് ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു പൊലീസുകാര്‍. ജയിലിലേക്ക് മടങ്ങുന്നതിനിടെ പൊലീസുകാര്‍ക്ക് ഒരു മോഹം . ബംഗാളിലെ അസാന്‍സോള്‍ വേശ്യാലയത്തില്‍ പോകണമെന്ന് . ആഗ്രഹം അടക്കിവയ്ക്കാനാവാത്തതിനാല് പ്രതിയെ തനിയെ വിട്ട് പൊലീസുകാരുടെ സംഘം നേരെ വേശ്യാലയത്തിലേയ്ക്ക് പോയി .

പൊലീസുകാര്‍ മടങ്ങിയെത്തുമെന്ന് കരുതി പ്രതിയായി ബൈജു യാദവ് അവരെ കാത്തിരുന്നു . എന്നാല്‍ പൊലീസുകാര്‍ എത്താന്‍ വൈകിയതോടെ ബൈജുവിന് ബോറടിച്ചു . ആത്മാര്‍ത്ഥത അല്‍പ്പം കൂടുതലയാതിനാലാകണം ബൈജു ഒറ്റയ്ക്ക് ജയിലേയ്ക്ക് തിരിച്ച് പോയി .
ഇതോടെ പൊലീസുകാര്‍ക്ക് പണികിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ . നാല് പൊലീസുകാരേയും പിരിച്ച് വിട് ടു. ഭക്ഷണം കഴിയ്ക്കാന്‍ പാതിവഴിയില്‍ ഇറങ്ങിയ ശേഷം പ്രതിയെ ഒറ്റയ്ക്കാക്കി പൊലീസുകാര്‍ വേശ്യാലയത്തിലേയ്ക്ക് പോയതാണെന്നും സംഭവം അന്വേഷിയ്ക്കുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചെന്നും എസ്പി പറഞ്ഞു .
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications