ജുവനൈല്‍ ഹോമില്‍ നിന്നും അന്തേവാസികളായ 15 കുട്ടികള്‍ രക്ഷപ്പെട്ടു
കഴിഞ്ഞദിവസം വൈകുന്നേരം പ്രധാന ഗേറ്റുവഴിയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയോടെ കുട്ടികളുടെ എണ്ണമെടുക്കുമ്പോഴാണ് കാണാതായതായി അധികൃതര്‍ മനസിലാക്കുന്നത്.
ജയ്പുര്‍: പനരധിവാസത്തിനായി താമസിപ്പിച്ചിരിക്കുകയായിരുന്ന 15 കുട്ടികല്‍ ജയ്പൂരിലെ ജുവനൈല്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ടു. ജയ്പൂരിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ജുവനൈല്‍ ഹോമില്‍ നിന്നും ഇത്രയും കുട്ടികള്‍ ഒരുമിച്ച് രക്ഷപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകുന്നേരം പ്രധാന ഗേറ്റുവഴിയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയോടെ കുട്ടികളുടെ എണ്ണമെടുക്കുമ്പോഴാണ് കാണാതായതായി അധികൃതര്‍ മനസിലാക്കുന്നത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ സൂപ്രണ്ട് നല്‍കിയ പരാതി പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെറിയ കുറ്റങ്ങളും മറ്റും ചെയ്ത പ്രായപൂര്‍ത്തിയായ കുട്ടികളായിരുന്നു ജുവനൈല്‍ ഹോമില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ പ്രത്യേക സാഹചര്യമുണ്ടായോ എന്നകാര്യം അന്വേഷക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജുവൈനല്‍ ഹോമില്‍ കുട്ടികള്‍ ശാരീരിക പീഡനങ്ങളുണ്ടാകാറുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications