കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്‍ ഭേദഗതി... ഇന്നര്‍ ലൈന്‍ പെര്‍മിറ്റില്‍ മാറ്റമില്ല, മൂന്ന് സംസ്ഥാനങ്ങളെ ഒഴിവാക്കി!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രിസഭ പൗരത്വ ഭേദഗതി ബില്‍ ഇന്ന് പാസാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ചില മാറ്റങ്ങളും കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റുള്ള സംസ്ഥാനങ്ങളില്‍ ഇതേ രീതി തന്നെ തുടരും. ഇത് ഭരണഘടനയുടെ ആറാം അനുച്ഛേദപ്രകാരമുള്ള നിയമമാണ്. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവിടങ്ങളിലാണ് ഈ നിയമം നിലനില്‍ക്കുന്നത്. യാത്ര സംബന്ധമായ കാര്യങ്ങളാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലുള്ളത്.

1

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഈ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രാ രേഖയാണ്. അതായത് സംരക്ഷണ മേഖലയിലേക്ക് ചുരുങ്ങിയ കാലയളവില്‍ യാത്രാ സൗകര്യം ഒരുക്കുന്ന സംവിധാനമാണിത്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് ഇത്തരം അനുമതി തേടേണ്ടത് അത്യാവശ്യമാണ്. ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രണ്ടിയര്‍ റെഗുലേഷന്‍ പ്രകാരമാണ് ഈ നിയമം കൊണ്ടുവന്നത്. സന്ദര്‍ശകര്‍ക്ക് ഈ നിയമപ്രകാരം ഇവിടെ ഭൂമി വാങ്ങാന്‍ സാധിക്കില്ല. സ്ഥിരം സന്ദര്‍ശകര്‍ക്ക് ചില ഇളവുകള്‍ ഉണ്ടാവും.

അതേസമയം പൗരത്വ ബില്‍ നിലവില്‍ വന്നാലും അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവിടങ്ങളില്‍ സ്ഥിരമായി താമസിക്കാന്‍ ഈ പൗരന്‍മാര്‍ക്ക് സാധിക്കില്ല. നിലവിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഈ നിയമം തന്നെയായിരിക്കും ബാധകമാവുക. അസം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ നല്ലൊരു ഭാഗവും ഇതോടെ പുതിയ പൗരന്‍മാര്‍ക്ക് സ്ഥിരം താമസിക്കാന്‍ പറ്റാത്ത സ്ഥലമായി മാറും.

ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാര്‍സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ ബില്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ മടങ്ങി പോകേണ്ടി വരും. 14 വര്‍ഷം വരെ ഇന്ത്യയില്‍ താമസിക്കുന്നവരാണ് നിലവില്‍ പൗരത്വം നല്‍കുന്നത്. എന്നാല്‍ ബില്‍ മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്.

എന്നെ ജയിലിലാക്കിയവരെ നിങ്ങള്‍ ഓര്‍ക്കണം, താടി ഞാന്‍ നീട്ടി വളര്‍ത്തിയത് അതിനാണെന്ന് ശിവകുമാര്‍എന്നെ ജയിലിലാക്കിയവരെ നിങ്ങള്‍ ഓര്‍ക്കണം, താടി ഞാന്‍ നീട്ടി വളര്‍ത്തിയത് അതിനാണെന്ന് ശിവകുമാര്‍

English summary
inner line permit areas of 3 states exempted from ncr bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X