Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാന്‍സര്‍ രോഗികള്‍ക്കായി ലോക്‌സഭയില്‍ ഇന്നസെന്റിന്റെ മലയാളം പ്രസംഗം

ദില്ലി: തന്റെ സ്വത്വസിദ്ധമായ സംസാര ശൈലികൊണ്ട് മലയാള ചലച്ചിത്രതാരം ഇന്നസെന്റ് ലോക്‌സഭയിലും ശ്രദ്ധ പിടിച്ചുപറ്റി. ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് ചിരിച്ചുകൊണ്ട് തിരിച്ചുവന്ന ഇന്നസെന്റ് ലോക്‌സഭയില്‍ പ്രസംഗിച്ചതും ഇതേ വിഷയത്തെ കുറിച്ചാണ്. അത് മലയാളത്തിലായതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ക്യാന്‍സര്‍ രോഗികളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഇന്നസെന്റ് ഘോരഘോരമായി ലോക്‌സഭയില്‍ പ്രസംഗിച്ചു. മലയാളത്തിലാണ് പ്രസംഗിയ്ക്കുന്നതെന്ന് ആദ്യം പറയാത്തതുകൊണ്ട് തര്‍ജ്ജമ ലഭ്യമല്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ആദ്യം പറഞ്ഞിരുന്നു.

innocent

എന്നാല്‍ പിന്നീട് തര്‍ജ്ജമ ലഭ്യമാകേണ്ട വിഷയത്തെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നതെന്ന് മനസ്സിലായതോടെ അദ്ദേഹത്തോട് തുടരാന്‍ ആവശ്യപ്പെടുകയും പ്രസംഗം ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യുകയും ചെയ്തു.

ക്യാന്‍സറിന് ഇപ്പോള്‍ സൗജന്യ മരുന്ന് ലഭ്യമാണെന്നറിയുമ്പോള്‍ സന്തോഷമുണ്ട്. അതേസമയം രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സംവിധാനം കൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും താനും ഭാര്യയും പരിശോധനയിലൂടെ രോഗം കണ്ടെത്തി യഥാസമയം ചികിത്സ നടത്തി രോഗമുക്തരായെന്നും ഇന്നസെന്റ് ചുരുങ്ങിയ വാക്കുകള്‍ക്കൊണ്ട് പറഞ്ഞവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+