കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റ് മണ്‍കുടത്തില്‍ വോട്ട് പിടിക്കും

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവസാനഘട്ട മത്സരത്തിലേക്കടുക്കുന്നു. അങ്ങനെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും പ്രഖ്യാപിച്ചു. ചാലക്കുടി മണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മണ്‍കലമാണ്. ഗ്യാസ് സിലിണ്ടറും ടിലിവിഷനുമെല്ലാം ഇന്നസെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനെല്ലാം അവകാശംമുന്നയിച്ച് മറ്റ് സ്വതന്ത്രരും രംഗത്തുള്ളതിനാല്‍ ഇന്നച്ചന്‍ മണ്‍കുടം തിരഞ്ഞെടുക്കുകയായിരുന്നു.

എറണാകുളത്തുനിന്നും ജനവിധി തേടുന്ന എല്‍ ഡി എഫ് സ്വതന്ത്രന്‍ ക്രിസ്റ്റ് ഫെര്‍ണാണ്ടസിന് ടെലിവിഷനാണ് തിരഞ്ഞെടുപ്പ് ചിഹ്നം. പൊന്നാനിയിലെ ഇടത് സ്വതന്ത്രന്‍ അബ്ദു റഹ്മാന്‍ കപ്പും സോസറിലും പത്തനംതിട്ടയില്‍ പീലിപ്പോസ് തോമസ് ഓട്ടോറിക്ഷ ചിഹ്നത്തിലും മത്സരിക്കും. ഇടുക്കിയിലെ ഇടത് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ് ബാറ്ററിയും ടോര്‍ച്ചുമാണ് മത്സരചിഹ്നമാക്കിയത്.

innocent

പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം പി. വീരേന്ദ്രകുമാറിന് ആവശ്യപ്പെട്ടതുപ്രകാരം മോതിരം ചിഹ്നമായി ലഭിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമ ചന്ദ്രന്‍, ആര്‍ എസ് പിയുടെ ഔദ്യോഗിക ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും തന്നെ ഉപയോഗിക്കും. മുന്നണി മാറിയ പ്രേമചന്ദ്രന് ആര്‍ എസ് പിയുടെ ഔദ്യോഗിക ചിഹ്നം അനുവദിക്കരുതെന്ന് കാണിച്ച് എല്‍ ഡി എഫ് പരാതി നല്‍കിയെങ്കിലും ഇടത് ചേരിയിലുള്ള ബംഗാള്‍ ഘടകം തുണച്ചതോടെയാണ് മണ്‍വെട്ടിയും കോരിയും കിട്ടിയത്.

സംസ്ഥാനത്താകെ 269 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. 20 പേര്‍ മത്സരിക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. ഒമ്പത് പേരുള്ള മാവേലിക്കരയിലാണ് ഏറ്റവും കുറവ്.

എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആറ്റിങ്ങല്‍ എന്നിവടങ്ങളില്‍ 16 പേരാണ് മല്‍സരിക്കുന്നത്. വയനാടും പാലക്കാടും, ചാലക്കുടിയിലും 15, കാസര്‍ക്കോടും തൃശൂരും 14, ആലപ്പുഴ 13, ആലത്തൂര്‍12, മലപ്പുറം 10, തൃശൂരിലും മാവേലിക്കരയിലും 9 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം.56 പേരാണ് അവസാന നിമിഷം പത്രിക പിന്‍വലിച്ചത്.

English summary
Chalakkudy, Left Independent candidate actor Innocent has Pot as his election symbol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X