ഇന്ത്യന്‍ യുദ്ധക്കപ്പല്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു; 14 പേര്‍ക്ക് പരിക്ക്
കപ്പല്‍ ഡ്രൈ ഡോക്കില്‍നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി നീറ്റിലിറക്കാന്‍ ശ്രമിക്കുന്നതിനിടെ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബത്വ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50 ഓടെ മുംബൈ നേവല്‍ ഡോക്‌യാര്‍ഡില്‍ ആണ് അപകടമുണ്ടായത്. സംഭവത്തില്‍ 14 പേരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി.
കപ്പല്‍ ഡ്രൈ ഡോക്കില്‍നിന്ന് കടലിലേക്ക് ഇറക്കവെ ഒരുവശത്തേക്കു മറിയുകയായിരുന്നു. ഡോക് ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ ഉയര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

2004 ല്‍ കമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പലാണിത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കപ്പലിന് 3850 ടണ്‍ ഭാരം വഹിക്കുന്നതിനുള്ള ശേഷിയുണ്ട്. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ പ്രധാന യുദ്ധക്കപ്പലുകളില്‍ ഒന്നാണ് ഐ.എന്‍.എസ് ബത്വ. ഉറാന്‍, ബരാക്ക് 1 മിസൈലുകളാണ് കപ്പലില്‍ ഉപയോഗിക്കുന്നത്. 125 മീറ്റര്‍ നീളമുള്ള കപ്പലിന് 30 നോട്ടിക്കല്‍ മൈല്‍ വേഗമാണുള്ളത്. മണിക്കൂറില്‍ 56 കിലോമീറ്ററാണ് ബ്രഹ്മപുത്ര ക്ലാസ് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐഎന്‍എസ് ബത്വയുടെ വേഗം.












Click it and Unblock the Notifications