കാണാതായ നാവികര്‍ അന്തര്‍വാഹനിയില്‍ മരിച്ച നിലയില്‍
മുംബൈ: അന്തര്‍വാഹിനി അപകടത്തില്‍ കാണാതായ രണ്ട് നാവികരും മരിച്ചു. നാവികരെ അന്തര്വാഹിനിക്കുളളിലെ അടച്ചിട്ട മുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാവിക സേന ഇക്കാര്യം സ്ഥിരീകരിച്ചു.
കപീഷ് മുവാല്‍, മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 26 ആണ് ഐഎന്‍എസ് സിന്ധുരത്ന എന്ന അന്തര്‍വാഹിനി അപകടത്തില്‍ പെട്ടത്.

മുംബൈ തീരത്ത് പരിശീലന ഓട്ടം നടത്തുന്നതിനിടെയാണ് അന്തര്‍വാഹിനിയില്‍ അപകടം ഉണ്ടായത്. ബാറ്ററി കമ്പാര്‍ട്ട്മെന്റില്‍ ചോര്‍ച്ചയുണ്ടായി എന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് അഞ്ച് നാവികര്‍ ബോധ രഹിതരായിരുന്നു. ഇവരെ നാവികസേന ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കാണാതായ രണ്ട് നാവികരെ കണ്ടെത്താന്‍ ശ്രമം തുടരുകയയിരുന്നു. അതിനിടെ ഫെബ്രുവരി 27 ന് രാവിലെയോടെ അന്തര്‍വാഹിനിയെ മുംബൈ തീരത്തെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടച്ചിട്ട മുറിക്കുള്ളില്‍ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏഴ് മാസത്തിനിടെ നാവിക സേനയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ അന്തര്‍വാഹിനി അപകടം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇക്കാലയളവില്‍ നാവിക സേന ആകെ പത്ത് അപകടങ്ങളാണ് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് നാവിക സേന മേധാവി അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications