കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എസ് വിക്രമാദിത്യക്ക് മറ്റൊരു അംഗീകാരം കൂടി; എടിഎമ്മുള്ള ആദ്യ യുദ്ധക്കപ്പല്‍...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഐഎന്‍എസ് വിക്രമാദിത്യയില്‍ എടിഎം സ്ഥാപിക്കുന്നത്. സാറ്റലൈറ്റ് ലിങ്ക് വഴിയാകും എടിഎമ്മിന്റെ പ്രവര്‍ത്തനം.

  • By Akshay
Google Oneindia Malayalam News

മുംബൈ: ആദ്യമായി ഒരു യുദ്ധ കപ്പലില്‍ എടിഎം മെഷീന്‍ സ്ഥാപിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ നായവികസേന കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് എടിഎം മെഷീന്‍ സംഘടിപ്പിക്കുന്നത്. സാറ്റലൈറ്റ് ലിങ്ക് വഴിയാകും എടിഎമ്മിന്റെ പ്രവര്‍ത്തനം.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഐഎന്‍എസ് വിക്രമാദിത്യയില്‍ എടിഎം സ്ഥാപിക്കുന്നത്. ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിച്ച മൂന്നാമത്തെ വിമാനവാഹിനി കപ്പലാണ് റഷ്യന്‍ നിര്‍മിത ഐഎന്‍എസ് വിക്രമാദിത്യ. ഐഎന്‍എസ് വിരാട് വിരമിച്ചതോടെ രാജ്യത്തിന്റെ ഏക വിമാനവാഹിനിക്കപ്പല്‍ എന്ന പെരുമയും ഐഎന്‍എസ് വിക്രമാദിത്യയ്ക്കുണ്ട്.

 എടിഎം

എടിഎം

സാധാരണ നാവിക കോളനികളില്‍നിന്നും കിലോമീറ്ററുകള്‍ അകലെയായിരിക്കും എടിഎം സേവനകള്‍ ലഭിക്കുന്ന നഗരങ്ങള്‍.

 കിലോമീറ്ററുകളോളം

കിലോമീറ്ററുകളോളം

എടിഎം സേവനം ലഭിക്കുന്നതിനായി നാലും അഞ്ചും കിലോമീറ്ററുകളാണ് ഐഎന്‍എസ് വിക്രമാദിത്യയിലെ ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്.

 ടി കെ ശര്‍മ്മ

ടി കെ ശര്‍മ്മ

ജീവനക്കാര്‍ ഏറെ ദുരം സഞ്ചരിക്കേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് കപ്പലില്‍ത്തന്നെ എടിഎം മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് നാവികസേനാ വക്താവ് ടി കെ ശര്‍മ്മ അറിയിച്ചു.

 മൂന്നാമത്തേത്ത്

മൂന്നാമത്തേത്ത്

ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിച്ച മൂന്നാമത്തെ വിമാനവാഹിനി കപ്പലാണ് റഷ്യന്‍ നിര്‍മിത ഐഎന്‍എസ് വിക്രമാദിത്യ.

 ഇന്ത്യ

ഇന്ത്യ

ഐഎന്‍എസ് വിരാട് വിരമിച്ചതോടെ രാജ്യത്തിന്റെ ഏക വിമാനവാഹിനിക്കപ്പല്‍ എന്ന പെരുമയും ഐഎന്‍എസ് വിക്രമാദിത്യയ്ക്കുണ്ട്.

 അഭിമാനം

അഭിമാനം

ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ കപ്പലിനു 285 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്. 22 നിലയുടെ ഉയരമുണ്ട്. 22 നിലയുടെ ഉയരമുണ്ട്. 44,500 ടണ്‍ കേവുഭാരമുള്ള കപ്പലിന് ഒരേ സമയം 24 മിഗ് വിമാനങ്ങളെയും 10 ഹെലികോപ്റ്ററുകളെയും വഹിക്കാന്‍ കഴിയും.

 1600 നാവീകര്‍

1600 നാവീകര്‍

സഞ്ചരിക്കുന്ന ഒരു കൊച്ചുനഗരമാണ് ഐഎന്‍എസ് വിക്രമാദിത്യ. 1600 നാവികരാണ് ഇതില്‍ ജോലി ചെയ്യുന്നത്. ഒറ്റത്തവണ 45 ദിവസം വരെ ഇതിന് യാത്ര ചെയ്യാം.

 ഓസ്‌മോസിസ് പ്ലാന്റുകള്‍

ഓസ്‌മോസിസ് പ്ലാന്റുകള്‍

ശുദ്ധജല ആശ്യങ്ങള്‍ക്കായി രണ്ടു റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകളുമുണ്ട്. 400 ടണ്‍ ലീറ്റര്‍ വെള്ളമാണു പ്രതിദിനം ഇതുല്‍പ്പാദിപ്പിക്കുന്നത്.

English summary
INS Vikramaditya, the largest warship operated by India, will have an ATM that will operate through a satellite link, according to reports on Friday. This is for the first time that an an Indian warship will have an ATM. INS Vikramaditya is the third aircraft carrier inducted into the Indian Navy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X