• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്‍സാസ് തോക്കുകള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വരെ ഉപയോഗിച്ചത്; നിര്‍മ്മിതി ഇന്ത്യയിലെ ഈ ലബോറട്ടറിയില്‍

  • By Anupama

എസ്എപി (പ്രത്യേക സായുധം സൈന്യം) ക്യാംപില്‍ നിന്ന് വന്‍ പ്രഹര ശേഷിയുള്ള ഇന്‍സാസ് റൈഫിളുകളും വെടിയുണ്ടകളും കാണാതായെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടുയുണ്ടകളുമാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്. 60 റൗണ്ട് വെടിയുതിര്‍ക്കാനാവുന്ന, 464 എംഎം ബാരലിന്റെ നിളമുള്ള തോക്കുകളാണ് ഇന്‍സാസ്. 5.46: 45 ഗ്രാം ഭാരം വരുന്ന വെടിയുണ്ടകളും റൈഫിളിന്റെ മറ്റു സവിശേഷതകള്‍ കൂടി കണക്കിലെടുത്താണ് എസ്പി ക്യാംപില്‍ നിന്നും ഇന്‍സാസ് തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് പറയുമ്പോള്‍ ഞെട്ടിപ്പിക്കുന്നത്. സംഭവം രാജ്യസുരക്ഷയെ പോലും ബാധിക്കുന്നതാണെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ഓര്‍ഡിനന്‍സ് ഫാക്ടറീസ് ബോര്‍ഡ് തന്നെ വികസിപ്പിച്ചെടുത്ത തോക്കാണ് ഇന്ത്യന്‍ സ്മാള്‍ ആം സിസ്റ്റം എന്നറിയപ്പെടുന്ന ഇന്‍സാസ്. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ഗവേഷണം നടത്തുന്ന റിഫന്‍സ് റസര്‍ച്ച് ആന്റ് ഡിവലപ്പമെന്റ് ഓര്‍ഗനൈസേഷന്‍ പൂനെയിലുള്ള അവരുടെ ലബോറട്ടറിയായ എആര്‍ഡിഎയില്‍ വെച്ചാണ് ഈ ആയുധ ശ്രേണി നിര്‍മ്മിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ വരെ ഉപയോഗിച്ച ഈ റൈഫിള്‍ 1998 മുല്‍ എല്ലാ സേന വിഭാഗങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. നിലവില്‍ റോയല്‍ ഭൂട്ടാന്‍ ആര്‍മി, നേപ്പാളീസ് ആര്‍മി, ആര്‍മി ഓഫ് ഒമാന്‍ എന്നീ സൈന്യങ്ങളും ഇവ ഉപയോഗിച്ച് വരുന്നു.

മിനിറ്റില്‍ 150 റൗണ്ട് വരെ പ്രഹര ശേഷി; തണുപ്പില്‍ പരാജയമെന്ന് വിമര്‍ശനം, ഇന്‍സാസ് തോക്കുകളെ അറിയാം

വന്‍ പ്രഹര ശേഷിയുള്ള ഇന്‍സാസ് തോക്കുകള്‍; ഇന്ത്യയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഈ സേനകള്‍

1980 കളിലാണ് ഇന്‍സാസ് തോക്കുകളെക്കുറിച്ചുള്ള ആലോചനകള്‍ തുങ്ങിയത്. 1988 ഓടെ ഇത് സൈന്യത്തിന് പരിചയപ്പെടുത്തുകയായിരുന്നു. അന്ന് മുതല്‍ അതിര്‍ത്തി സംരക്ഷണത്തിനും പ്രത്യാക്രമണത്തിനുമൊക്കെ ഇന്‍സാഫ് ഉപയോഗിച്ചു പോന്നു. 2015 ഏപ്രിലില്‍ സിആര്‍പിഎഫിന്റെ കയ്യിലുള്ള ഇന്‍സാസ് തോക്കുകളില്‍ കൂടുതലും മാറ്റി പകരം എകെ 47 നല്‍കിയിരുന്നു. എകെ 47, 7.62 എംഎം സെല്‍ഫ് ലോഡിംഗ് റൈഫിളുകളോട് രൂപസാദൃശ്യമുള്ള നിര്‍മ്മാണമാണ് ഇന്‍സാസിന്റേത്.

ഈ രണ്ട് റൈഫിളുകളുടേയും സാങ്കേതിക സമന്വയമാണ് ഇന്‍സാസിന്റേത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇന്‍സാഫ് റൈഫിളുകള്‍ വാങ്ങുന്നതിന് സൈന്യം അനുമതി നിഷേധിച്ചിരുന്നു. യുദ്ധമുഖത്ത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്.

എസ്എപി ക്യാംപില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ വാര്‍ത്തക്ക് പിന്നാലെ തോക്കുകള്‍ കാണാതായിട്ടില്ലെന്നും വെടിയുണ്ടകള്‍ മാത്രമാണ് കാണാതായതെന്നായിരുന്നു പൊലീസിന്റെ വാദം. എന്തിരുന്നാലും സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ പ്രേ്രത്യക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണ സംഘത്തെ നിയമിച്ചത്.

English summary
Insas Rifles Missed in SAP Camp Used in Kargil War And it is an Indian Product
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X