കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ രാംദേവിന്റെ പതജ്ഞലി ആട്ട ന്യൂഡില്‍സില്‍ പുഴു; പോഷക സമൃദ്ധമെന്ന് രാംദേവ് ഉദ്ദേശിച്ചത് ഇതാണോ?

  • By Neethu
Google Oneindia Malayalam News

ദില്ലി: മാഗി ന്യൂഡില്‍സിന് പണി കിട്ടിയപ്പോള്‍ കിട്ടിയ സാഹചര്യം നോക്കി ഗോള്‍ അടിച്ചതായിരുന്നു യോഗാ ഗുരു ബാബ രാംദേവേ്. ആരോഗ്യകരമായ ന്യൂഡില്‍സ്, മായം ചേര്‍ക്കാത്ത ന്യൂഡില്‍സ് എന്നൊക്കെ പരസ്യ പ്രസ്ഥാവനകള്‍ നടത്തിയാണ് വിപണിയില്‍ ഇറക്കിയത്.

വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തുടങ്ങി രാംദേവിനുള്ള പണി. മാഗിക്ക് പണി കൊടുക്കാന്‍ വന്നിട്ട് എല്ലാ പണിയും ഒറ്റയ്ക്ക് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു. പതജ്ഞലി ആട്ടാ ന്യൂഡില്‍സിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലെന്ന പ്രശ്‌നമാണ് ആദ്യം നേരിട്ടത്.

ramdev-maggie

ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാക്കറ്റില്‍ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നമ്പര്‍ പതിച്ചിട്ടുണ്ടായിരുന്നു.പോഷകസമൃദ്ധമായ ഭക്ഷ്യോത്പന്നം എന്ന രീതിയിലാണ് രാംദേവ് ഉത്പന്നത്തെ വിപണിയിലെത്തിച്ചത്.വിപണിയില്‍ ലാഭം കൊയ്യലല്ല കമ്പനിയുടെ ലക്ഷ്യമെന്ന് രാംദേവ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വേണ്ടതെന്നും രാംദേവ് പറഞ്ഞിരുന്നു.

ഹരിയാനയിലെ ജിന്ദില്‍ വിറ്റ ന്യൂഡില്‍സിലാണ് ഇപ്പോള്‍ പുഴുവിനെ കണ്ടെത്തിയിരിക്കുന്നത്. സാധനം വാങ്ങിയ ഉപഭോക്താവ് പതജ്ഞലിക്കെതിരെ നിയമനടപടി എടുക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോഷക സമൃദ്ധമെന്ന് രാംദേവ് ഉദ്ദേശിച്ചത് ഇതാണോ?

English summary
insects in baba ramdev noodles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X