സ്ത്രീകള്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം

സമരത്തിനിറങ്ങിയ സ്ത്രീകളെ പൊലീസ് ലാത്തി കൊണ്ട് മര്‍ദ്ദിയ്ക്കുന്നതും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊഴിലാളികള്‍ മരിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ ലക്‌നൗ-ആഗ്ര ദേശീയ പാത ഉപരോധിച്ചിരുന്നു.
തൊഴിലാളികള്‍ മരിയ്ക്കാനിടയായ സാഹചര്യത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മരിച്ച തൊഴിലാളികളുടെ ബന്ധുക്കളാണ് സമരത്തിനിറങ്ങിയത്. സ്ത്രീകളെ പൊലീസ് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സായ്ഫായ് മഹോത്സവം നടത്തി കടുത്ത വിമര്‍ശനം നേരിടുന്ന അഖിലേഷ് യാദവ് സര്‍ക്കാരിനെ സ്ത്രീകളെ മര്‍ദ്ദിച്ച സംഭവം പ്രതിരോധത്തിലാക്കുമെന്നുറപ്പ്. അഖിലേഷിനെതിരെ വിമര്‍ശനം നടത്തിയ രണ്ട് ടെലിവിഷന്‍ ചനലുകളുടെ സംപ്രേഷണം നിര്‍ത്തലാക്കിയതും വിവാദമായിരുന്നു.












Click it and Unblock the Notifications