Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ജയിലില്‍ കഴിയുന്ന രശ്മി നായര്‍ ഫേസ്ബുക്ക് ഉപയോഗിച്ചു!!

Posted by:
Updated: Monday, December 14, 2015, 15:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബെംഗളൂരു: ജയിലില്‍ സൗകര്യം പോരെന്നു പരാതിപ്പെട്ട രശ്മി ആര്‍ നായര്‍ക്ക് എല്ലാ സൗകര്യങ്ങളും കോടതിയില്‍ ലഭിക്കുന്നുണ്ടെന്നു തന്നെ പറയാം. ഫേസ്ബുക്കില്‍ പോലും രശ്മി ഇപ്പോഴും സജീവമാണെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന രശ്മി ആര്‍ നായരെ ഫേസ്ബുക്ക് ഓണ്‍ലൈനില്‍ കണ്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

രശ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് മിസ്കോള്‍ വന്നൂ എന്നാണ് പറയുന്നത്. രശ്മിയുടെ ഫേസ്ബുക്ക് സുഹൃത്തായ സുധീഷ് സുധാകരനാണ് രശ്മിയുടെ മിസ്‌കോള്‍ വന്നത്. ഡിസംബര്‍ 11നു രാത്രി 10.13നാണ് ഫേസ്ബുക്ക് ഐഡിയില്‍ നിന്നും കോള്‍ വരുന്നത്. ഫേസ്ബുക്ക് ഐഡി രശ്മി തന്നെയാണോ ഉപയോഗിക്കുന്നത് എന്നുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, രശ്മി ജയിലില്‍ ആര്‍ഭാടത്തോടെയാണ് കഴിയുന്നതെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

രശ്മി ഓണ്‍ലൈനില്‍!!

Image Courtesy: Resmi R Nair Facebook

ജയിലില്‍ കഴിയുന്ന രശ്മി ആര്‍ നായര്‍ എങ്ങനെ ഓണ്‍ലൈനില്‍ വന്നു. ഡിസംബര്‍ 11ന് 10.13നാണ് രശ്മി ഓണ്‍ലൈനില്‍ വരുന്നത്.

ഫേസ്ബുക്കിലൂടെ

Image Courtesy: Resmi R Nair Facebook

രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് സുധീഷ് സുധാകരന്‍ എന്നയാള്‍ക്ക് മിസ്‌കോള്‍ വരുന്നത്. രശ്മിയുടെ ഫേസ്ബുക്ക് സുഹൃത്താണ് സുധീഷ് സുധാകരന്‍

തെളിവുകള്‍ സഹിതം

രശ്മിയുടെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നും കോള്‍ വന്നതിന്റെ തെളിവുകള്‍ കാണിച്ചാണ് സുധീഷ് ഇക്കാര്യം പുറത്തുവിട്ടത്. മിസ്‌കോള്‍ നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം സുധീഷ് അറിയിച്ചത്.

എല്ലാവരുമൊന്നു ഞെട്ടി

 

Image Courtesy: Resmi R Nair Facebookകോള്‍ കണ്ടപ്പോള്‍ സുധീഷ് ശരിക്കും ഞെട്ടിയെന്നാണ് പറയുന്നത്. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന രശ്മിയെങ്ങനെ ഓണ്‍ലൈനിലെത്തിയെന്നുള്ള ചോദ്യമാണ് ഉയരുന്നത്. മറ്റാരെങ്കിലും രശ്മിയുടെ അക്കൗണ്ട് ഉപയോഗിക്കുന്നതാണോ എന്നുള്ള സംശയവും ഇല്ലാതില്ല.

എല്ലാ സൗകര്യങ്ങളും ഉണ്ടോ?

Image Courtesy: Resmi R Nair Facebook

ബെംഗളൂരു ജയിലില്‍ സൗകര്യം പോരെന്നു പറഞ്ഞ് രശ്മി പരാതി പറഞ്ഞിരുന്നു. അവര്‍ക്കുവേണ്ട സൗകര്യം ഏര്‍പ്പെടാക്കാന്‍ ഉദ്യോഗസ്ഥര്‍

നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, രശ്മി ആര്‍ നായര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

കോടതി രശ്മിക്കൊപ്പം!

Image Courtesy: Resmi R Nair Facebook

മടിവാള ജയിലിലാണ് രശ്മിയെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയത്. എങ്കിലും രശ്മിയുടെ പരാതിയില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇതൊക്കെ സംശയം മാത്രം

Image Courtesy: Resmi R Nair Facebook

രശ്മിയുടെ ഫേസ്ബുക്ക്, ലാപ്‌ടോപ് എന്നിവയെല്ലാം ഇപ്പോള്‍ പോലീസിന്റെ കൈവശമാണുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി രശ്മിയുടെ ഫേസ്ബുക്ക് പേജ് പോലീസ് ആക്ടിവേറ്റ് ചെയ്തതാകാമെന്നും പറയുന്നു.

 

 

 

 

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Story first published:  Monday, December 14, 2015, 15:45 [IST]
English summary
Inside jail also Reshmi nair is active in facebook

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like