കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ഭാരതരത്‌നയില്‍ രാഹുല്‍ ഗാന്ധിയുടെ പങ്ക്

Google Oneindia Malayalam News

ദില്ലി: വീട്ടമ്മമാര്‍ക്ക് 9 സിലിണ്ടര്‍ പോര 12 സിലണ്ടര്‍ വേണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ച് ഒരു വാക്ക് പറഞ്ഞതേയുള്ളൂ രാഹുല്‍ ഗാന്ധി, പിറ്റേന്ന് പ്രഖ്യാപനം വന്നു. വീട്ടമ്മമാര്‍ക്ക് സബ്‌സിഡി ഇനത്തില്‍ 12 സിലിണ്ടര്‍. വിവാദ ഓര്‍ഡിനന്‍സ് വലിച്ചുകീറി കൊട്ടയിലിടണമെന്ന് പറഞ്ഞ് രാജ്യത്തെ അത്ഭുതപ്പെടുത്തിയ രാഹുല്‍ ഗാന്ധിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഭാരതരത്‌നം!

സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരത്‌നം നല്‍കാനായി സ്‌പോര്‍ട് മന്ത്രാലയമോ മറ്റേതെങ്കിലും ദേശീയ നേതാവോ ശുപാര്‍ശ ചെയ്തിട്ടില്ല എന്നാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി. മേജര്‍ ധ്യാന്‍ചന്ദിന്റെയും സി എന്‍ ആര്‍ റാവുവിന്റെയും പേരുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനായി അംഗീകരിച്ചിരുന്നതത്രെ. ധ്യാന്‍ചന്ദിന്റെ പേര് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചിരുന്നതാണ്.

sachin-rahul

എന്നാല്‍ സച്ചിന്‍ വിരമിക്കുന്ന അന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും തിടുക്കപ്പെട്ട് തട്ടിക്കൂട്ടിയെടുത്തതാണ് സച്ചിന്റെ ഭാരതരത്‌നം എന്നാണ് അറിയുന്നത്. നവംബര്‍ 14 ന് സച്ചിന്റെ ബയോഡാറ്റ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കത്ത് പോയി, അതും അടിയന്തിര ആവശ്യം എന്ന് കാണിച്ച്. ഇത് വരെ ഒരു ദേശീയ അവാര്‍ഡിനും കാണിക്കാത്ത തിടുക്കം കാണിച്ച് സച്ചിന് ഭാരതരത്‌ന കൊടുത്തപ്പോള്‍ തഴയപ്പെട്ടത് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേരാണ്.

നവംബര്‍ 15 ന് മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി കാണാന്‍ രാഹുല്‍ ഗാന്ധി വാങ്കഡെ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവെച്ചാണ് രാഹുല്‍ ഗാന്ധി സച്ചിന്റെ കളി കാണാനെത്തിയത്. 14 ന് ബയോഡാറ്റ വാങ്ങി 15 ന് പ്രസിഡണ്ടിനെക്കൊണ്ട് അംഗീകരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി സച്ചിന്‍ വിരമിക്കുന്ന ദിവസം ഭാരതരത്‌നം പുരസ്‌കാരം പ്രഖ്യാപിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് കാര്യങ്ങള്‍ ഇത്ര വേഗത്തിലാക്കി സച്ചിന് ഭാരതരത്‌നം കിട്ടാന്‍ കാരണമായത് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടു എന്നതിന് തെളിവൊന്നുമില്ല. മാത്രമല്ല ധ്യാന്‍ചന്ദിനെ തള്ളി സച്ചിന് ഭാരതരത്‌ന കൊടുത്തതില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടം ലംഘിച്ചു എന്നും പറയാന്‍ പറ്റില്ല. ഭാരതരത്‌നത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം പ്രധാനമന്ത്രിയുടെ ഓഫീസിനാണ്.

English summary
RTI documents say neither the sports ministry nor anyone of national repute had recommended Tendulkar's name for Bharat Ratna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X