റിയാലിറ്റി ഷോ കണ്ട് ഭ്രാന്തായി,യുവാവിന്റെ ഭക്ഷണം ഒച്ചും പാറ്റകളും
കൊല്‍ക്കത്ത: റിയാലിറ്റി ഷോകള്‍ ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നതിനുള്ള ഒരു ഉദാഹരണമാണ് ബംഗാള്‍ യുവാവിന്റെ ജീവതരീതികള്‍. റിയാലിറ്റി ഷോ കണ്ട് ഭ്രാന്തായി എന്നു വേണമെങ്കില്‍ പറയാം. 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന പരിപാടിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ വ്യക്തി ഭക്ഷണമാക്കുന്നത് ഒച്ചുകളെയും പാറ്റകളെയുമാണ്.
പര്‍ഗാനാസ് സ്വദേശി രാജ്കുമാറിന്റെ വിചിത്രമായ ജീവിതരീതി കേള്‍ക്കുമ്പോള്‍ ഇയാള്‍ ഭ്രാന്താണോയെന്ന് ചോദിച്ചു പോകും. ബ്രിട്ടീഷ് അവതാരകനായ ബിയര്‍ ഗ്രില്‍ഡിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടിയാണ് ഇയാള്‍ക്ക് പ്രചോദനമായത്.

ബാര്‍ബറായി ജോലി ചെയ്യുന്ന രാജ്കുമാര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഈ ടെലിവിഷന്‍ പരിപാടിയുടെ ആരാധകനാണ്. അവതാരകന്‍ കാട്ടിനുള്ളില്‍ പോയി പ്രാണികളെയും മറ്റും കഴിക്കുന്നത് സ്ഥിരമായി ഈ പരിപാടിയിലൂടെ കാണിക്കാറുണ്ട്. ഇത് കണ്ട് അനുകരിച്ചതാണ് ഈ ബര്‍ബര്‍ രാജ്കുമാര്‍.

പിന്നീട് ഇയാള്‍ പാറ്റകളേയും ഒച്ചുകളേയും കഴിക്കുന്നത് ശീലമാക്കി. കഴിഞ്ഞ ആറ് വര്‍ഷമായി ഇയാളുടെ ഭക്ഷണരീതി ഇങ്ങനെയാണ്. ഈ ഭക്ഷണരീതി തനിക്ക് തുടര്‍ന്നും കൊണ്ടുപോകാനാണ് താല്‍പര്യമെന്നും രാജ്കുമാര്‍ പറയുന്നു.


Click it and Unblock the Notifications