കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുസ്ഥാന്‍ ലീവര്‍ നോര്‍ നൂഡില്‍സ് വില്‍പന നിര്‍ത്തി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : മാഗി നൂഡില്‍സ് നിരോധത്തിനു പിന്നലെ ഹിന്ദുസ്ഥാന്‍ ലീവറിന്റെ നോര്‍ നൂഡില്‍സും വില്‍പന നിര്‍ത്തി.എല്ലാ ബ്രാന്‍ഡ് നൂഡില്‍സും പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കുകയും പരിശോധന ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി സ്വമേധയാ ഉല്‍പന്നം പിന്‍വലിച്ചത്.

നോര്‍ നൂഡില്‍സിന്റെ ഗുണമേന്മ സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളുടെ സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. അതിനാല്‍ കമ്പനി നോര്‍ നൂഡില്‍സിന്റെ ഉല്‍പാദനവും താല്‍ക്കാലികമായി നിര്‍ത്തി.

-hindustanunileverlimited

ഹിന്ദുസ്ഥാന്‍ ലീവര്‍ നോര്‍ നൂഡില്‍സ് ഇത്രയും കാലം വിറ്റിരുന്നത് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് . ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുമതി നല്‍കിയ ഉല്‍പന്നങ്ങളുടെ പട്ടിക ഈയിടെ പുറത്തുവിട്ടിരുന്നു

ഭക്ഷ്യസുരക്ഷാ അതോറിറ്റി പുറത്ത് വിട്ട പട്ടികയില്‍ നൂഡില്‍സ് വിഭാഗത്തില്‍ വിവിധ കമ്പനികളുടേതായി 33 ഇനം ഉല്‍പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഹിന്ദുസ്ഥാന്‍ ലീവറിന്റെ നോര്‍ നൂഡ്ല്‍സ് പട്ടികയിലില്ല.

English summary
FMCG major Hindustan Unilever Limited (HUL) has decided to recall its Chinese range of 'Knorr' instant noodles from the market pending product approval from the central food safety regulator FSSAI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X