കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ കൊറോണ വൈറസ് ഭീതിയിലാഴ്ത്തുമ്പോൾ, ഇന്ത്യ തിരഞ്ഞത് 'കൊറോണ ബിയർ വൈറസ്', എന്താണ് കൊറോണ ബിയർ?

Google Oneindia Malayalam News

ദില്ലി: ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ജനങ്ങൾ അങ്ങേയറ്റം ജാഗരൂകരാണ്. കൊറോണ വൈറസ് വ്യാപനം നിന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. പുതുതായി 24 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്‍തത്. 2774 പേർക്കാണ് ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലാണ് റിപ്പോർട്ട് ചെയ്തത്. ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ചൈനയിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു.

Corona Virus

ലോകത്തെ തന്നെ ഞെട്ടിച്ച വൈറസ് വാർത്തകൾപുറത്ത് വന്നതോടെ എന്താണ് ഈ വൈറസ് എന്ന് അറിയാൻ പലരും ഗൂഗിളിൽ തിരഞ്ഞു. എന്താണ് കൊറോണ വൈറസ്, എങ്ങനെയാണ് ഇത് പകരുന്നത്, എന്തൊക്കെയാണ് കൊറോണ വൈറസ് ബാധിച്ചാലുള്ള ലക്ഷണങ്ങൾ, എങ്ങനെ ഇത് സുഖമാക്കാം എന്നൊക്കെയാണ് ആളുകൾ ഗൂഗിളിൽ തിരയുന്നത്.

Recommended Video

cmsvideo
Corona Virus: Eleven People In 4 Cities Of India Under Observation | Oneindia Malayalam

എന്നാൽ കൊറോണ വൈറസിനെക്കുറിച്ച് നെറ്റിൽ തിരയാൻ എത്തിയവർ കുറച്ച് സമയത്തേക്ക് ആശങ്കാകുലരാകുന്ന സന്ദർഭമാണ് ഉണ്ടാകുന്നത്. കൊറോണ എന്ന പേര് ജനപ്രിയമായ ഒരു ബിയറിന്‍റെ പേരാണ് എന്നതാണ്.കൊറോണ വൈറസും കൊറോണ ബിയറും തമ്മിൽ ഒരു ബന്ധവുമില്ലെങ്കിലും ഇന്ത്യക്കാർ ഭൂരിപക്ഷവും തിരഞ്ഞത് 'കൊറോണ ബിയറി'നെയാണ്. അവസാന രണ്ട് ദിവസങ്ങളിൽ ടഗൂഗിൾ സർച്ചിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്, 'Coronavirus beer', 'Corona virus beer' and 'Virus corona beer' എന്നിവയാണ്.

English summary
Instead of corona virus, India searches for 'corona beer virus'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X