കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വീണ്ടും ലോട്ടറി; ശ്രേഷ്ഠപദവിയുള്ള സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകി മഹാരാഷ്ട്ര

  • By Desk
Google Oneindia Malayalam News

കേന്ദ്രസർക്കാർ ശ്രഷ്ഠ പദവി നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും സ്ഥലവും നൽകാൻ മഹാരാഷ്ട്രസർക്കാരിന്റെ തീരുമാനം. രാജ്യത്തെ ഏറ്റവും മികച്ച ആറ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ അടുത്തിടെ ശ്രേഷ്ഠപദവി നൽകിയിരുന്നു. ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ ഇൻസ്റ്റിറ്റൂട്ടിന് തന്നെയാകും സർക്കാരിന്റെ ആനുകൂല്യം പ്രയോജനപ്പെടുക.

നവി മുബൈയിലെ കർജാത്തിൽ 800 ഏക്കറിലാണ് നിർദ്ദിഷ്ട ജിയോ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നത്. ഗ്രീൻഫീൽഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ ശ്രേഷ്ട പദവി നൽകിയത്. 2021നുളളിൽ സ്ഥാപനം പ്രവർത്തനസജ്ജമാകണമെന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

jio

മഹാരാഷ്ട്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ കെട്ടിടം പണിയാനായി കൃഷിയിടങ്ങൾ നികത്തുന്നതിനുള്ള തടസ്സങ്ങളും നീങ്ങി. ഇരുപത് ശ്രേഷ്ഠ സ്ഫാപനങ്ങൾ രാജ്യത്ത് സ്ഫാപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിൽ പത്തെണ്ണം സ്വകാര്യ മേഖലയിൽ നിന്നും 10 എണ്ണം സർക്കാർ ഉടമസ്ഥതയിലും ആയിരിക്കും.

യുഎസ് സമാധാന പദ്ധതി അംഗീകരിച്ചില്ല; അമേരിക്കയിലെ പലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടുന്നുയുഎസ് സമാധാന പദ്ധതി അംഗീകരിച്ചില്ല; അമേരിക്കയിലെ പലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടുന്നു

ഇതിലൂടെ സംയോജിത ടൗൺഷിപ്പുകൾക്കുള്ള നിയമഇളവുകൾ ശ്രഷ്ഠ സ്ഥാപനങ്ങളുടെ നിർമാണത്തിനും ലഭിക്കും. ബോംബൈ ഐഐടിയുടെ ക്യാമ്പസ് വിലുപീകരിക്കാനില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനായിരിക്കും ഇതിന്റെ ആനുകൂല്യം കിട്ടുക.

ദൈവം നിനക്ക് ശക്തി തരും; നിറകണ്ണുകളോടെ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫ്...വീഡിയോ വൈറൽദൈവം നിനക്ക് ശക്തി തരും; നിറകണ്ണുകളോടെ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫ്...വീഡിയോ വൈറൽ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലും ഒഴിവാക്കിയാണ് തുടങ്ങാനിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രസർക്കാർ ശ്രേഷ്ഠപദവി നൽകിയത്. വെറും കടലാസ് സ്ഥാപനങ്ങൾക്ക് പദവി നൽകിയത് വിദ്യാഭ്യാസ അഴിമതിയാണെന്ന രൂക്ഷ വിമർശനമാണ് കേന്ദ്രസർക്കാരിനെതിരെ ഉയർന്നത്.

English summary
Institutes of eminence: Maharashtra govt rolls out tax sops, Jio institute to benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X