കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെതിരെ ഒരു നീക്കവും പാടില്ലെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് യദ്യൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ തുടരരുതെന്ന് കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു നീക്കത്തിലും ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്ര നേതാക്കള്‍ തന്നെ ഉപദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

<strong> നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'</strong> നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'

ഉചിതമായ സമയം വരുവരെ കാത്തിരിക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. കോണ്‍ഗ്രസും ജെഡിഎസ്സും പരസ്പരും ഏറ്റുമുട്ടുകയും എന്തെങ്കിലും സംഭവിക്കുയും ചെയ്യുമെന്നും അദ്ദേം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കഴിഞ്ഞ ദിവസമാണ് യദ്യൂരപ്പ സംസ്ഥാനത്ത് തിരിച്ചെത്തിയത്.

bjp

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയേറ്റതിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് നിരന്തരം ഭീഷണി ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു.

<strong> 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം</strong> 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

യെദ്യൂരപ്പയുടെ അവകാശ വാദത്തിന് ശക്തിപകര്‍ന്ന് കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരായ രമേഷ് ജാർക്കിഹോളി, കെ സുധാകർ എന്നിവര്‍ ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദം നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസും തുടരുന്നുണ്ട്.

English summary
clear instructions from leaders in Delhi not to involve in any move to destabilise the karnataka government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X