കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഭരണഘടനയ്ക്ക് നാണക്കേട്... സമൂഹത്തെ വിഭജിക്കുന്നു, പൗരത്വ ബില്ലിനെതിരെ അഖിലേഷ്!!

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി അഖിലേഷ് യാദവ്. ഭരണഘടനയ്ക്ക് തന്നെ നാണക്കേടാണ് പൗരത്വ ബില്‍. ഇത് ബിജെപിയുടെ തന്ത്രമാണ്. പല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ബിജെപി ഈ ബില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തെ വിഭജിക്കുന്നതാണ് ഈ ബില്ലെന്നും അഖിലേഷ് തുറന്നടിച്ചു. അതേസമയം ലോക്‌സഭയില്‍ ബില്‍ അവതരണത്തിന് അനുകൂലമായ വോട്ടെടുപ്പാണ് നടന്നത്.

1

ബിജെപി ഇതുവരെ പ്രതിസന്ധികളൊന്നും പരിഹരിച്ചിട്ടില്ല. കര്‍ഷകരുടെ വരുമാനം ഇതുവരെ ഇരട്ടിയായിട്ടില്ല. ഗംഗാ നദി ശുചീകരിക്കുന്നത് എവിടെയുമെത്തിയിട്ടില്ല. സാമ്പത്തിക മേഖല തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ്. സര്‍ക്കാരിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണോ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാനോ സാധിക്കുന്നില്ല. വികസനം എന്നത് വെറും സ്വപ്‌നമായി മാറിയെന്നും അഖിലേഷ് പറഞ്ഞു.

മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് വിവാദ ബില്‍. ഹിന്ദുക്കള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും, അവര്‍ക്ക് പൗരത്വം നല്‍കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം ബില്ലിനെ ശിവസേന അടക്കമുള്ളവര്‍ വിമര്‍ശിച്ചിട്ടുണ്ട്. ഹിന്ദു കുടിയേറ്റക്കാരെ മാത്രം അംഗീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം മതത്തിന്റെ പേരിലുള്ള യുദ്ധമായി മാറുമെന്ന് ശിവസേന വിമര്‍ശിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ബില്ലിന്റെ പേരില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും അപ്രത്യക്ഷമായി വിഭജിക്കുകയാണെന്ന് ശിവസേന പറഞ്ഞു. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ബില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നും ശിവസേന ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ല, എന്നാല്‍ ഇത്തരം ബില്ലുകളുടെ പേരില്‍ പുതിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരുണ്ടാക്കുകയാണെന്നും ശിവസേന സാമ്‌നയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും ഈ ബില്ലിനെ രൂക്ഷമായിട്ടാണ് എത്തിര്‍ത്തത്.

 പൗരത്വ ഭേദഗതി ബില്‍ അവതരണത്തിന് ലോക്‌സഭയുടെ അനുമതി, 293 പേര്‍ വോട്ട് ചെയ്തു!! പൗരത്വ ഭേദഗതി ബില്‍ അവതരണത്തിന് ലോക്‌സഭയുടെ അനുമതി, 293 പേര്‍ വോട്ട് ചെയ്തു!!

English summary
insult to constitution akhilesh yadav targets govt on citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X