കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗ്യ സിങ് പ്രതിരോധ സമിതിയില്‍; ബിജെപി രാജ്യത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: വിവാദ എംപി പ്രഗ്യ സിങ് താക്കൂറിനെ പ്രതിരോധ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ്. ബിജെപി രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭീകരവാദ കേസില്‍ പ്രതിയാണ് പ്രഗ്യ. അത്തരം ഒരു വ്യക്തിയെ സുപ്രധാന സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ മികച്ച പാര്‍ലമെന്റംഗങ്ങളെയും ജനങ്ങളെയും അപമാനിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നതതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Sa

ധാര്‍മിക വശം കൂടി ആലോചിക്കേണ്ടിയിരുന്നു. ഭീകരവാദ കേസുകളില്‍ പ്രതിയായ വ്യക്തി സുപ്രധാന സമിതിയില്‍ എത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബിജെപിക്ക് 303 അംഗങ്ങളുണ്ട്. ഇതില്‍ കേസുകളില്‍ ഉള്‍പ്പെടാത്തവര്‍ ഏറെയാണ്. എന്നിട്ടും വിവാദത്തില്‍ ഉള്‍പ്പെട്ട എംപിയെ ആണ് നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയില്‍വെ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയിലും പ്രഗ്യ സിങ് അംഗമാണ്.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നുബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയ കാര്യ സമിതിയില്‍ 21 അംഗങ്ങളാണുള്ളത്. മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രഗ്യ ജാമ്യത്തിലിറങ്ങിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. അടുത്തിടെ ഒട്ടേറെ വിവാദങ്ങളില്‍പെട്ടിരുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഇവര്‍. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്

ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തിയ പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു. ഗോഡ്‌സെ യഥാര്‍ഥ രാജ്യസ്‌നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്. കൂടാതെ ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ മകനാണെന്നും അവര്‍ പറഞ്ഞിരുന്നു. ഗാന്ധിജിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികള്‍ ഇവര്‍ ബഹിഷ്‌കരിച്ചതും വാര്‍ത്തയായിരുന്നു.

English summary
‘Insult to nation’: Congress over Pragya Thakur’s nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X