യാത്രക്കാരിയുമായുണ്ടായ തര്‍ക്കത്തെ തുടർന്ന് കണ്ടക്ടര്‍ പുഴയില്‍ ചാടി
മംഗലാപുരം: യാത്രക്കാരനുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ പുഴയില്‍ ചാടി. കുക്കേ സുബ്രഹ്മണ്യയ്ക്ക് സമീപത്തെ കുമാരധാര പുഴയിലേക്കാണ് കണ്ടക്ടര്‍ ചാടിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
മംഗലാപുരം സ്വദേശിയായ ദേവദാസ് (41) ആണ് ജോലിക്കിടയില്‍ പുഴയിലേക്ക് ചാടിയത്. ഫയര്‍ഫോഴ്സും നീന്തല്‍ വിദഗ്ദരും ഇയാളെ രക്ഷിക്കാന്‍ പുഴയില്‍ തിരച്ചില്‍ നടത്തി. ഞായറാഴ്ച രാവിലെ കുക്കേ സുബ്രഹ്മണ്യ- ഉപ്പിനാഗാഡി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിനിയിലാണ് സംഭവമുണ്ടായത്.

ബസ്സില്‍ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടി 500 രൂപ കണ്ടക്ടര്‍ ദേവദാസിന് ടിക്കറ്റ് എടുക്കുമ്പോള്‍ കൊടുത്തതായി പറയുന്നു. എന്നാല്‍ ദേവദാസ് പറയുന്നത് പെണ്‍കുട്ടി നല്‍കിയത് 100 രൂപ നോട്ടാണ് എന്നായിരുന്നു. ഇതിന്റെ ബാക്കി തുക നല്‍കിയപ്പോഴായിരുന്നു ബസ്സില്‍ വച്ച് തര്‍ക്കമുണ്ടായത്. പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രശ്നം ഒത്തു തീര്‍പ്പിലൂടെ പരിഹരിച്ചു. പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു.
ബസ് പുഴയ്ക്ക് അരികില്‍ എത്തിയതോടെ ദേവദാസ് ചാടുകയായിരുന്നു എന്ന് പറയുന്നു. തന്റെ സത്യസന്ധതയെ ചോദ്യം ചെയ്തു എന്നും അപമാനിച്ചു എന്നും പറഞ്ഞ് ആത്മഹത്യ കുറിപ്പും എഴുതി വെച്ചിരുന്നു. പുഴയില്‍ കുളിക്കുന്നുണ്ടായിരുന്ന ഭക്തന് രക്ഷിക്കാന്‍ സ്രമിച്ചെങ്കിലും സാധിച്ചില്ല. ഞായറാഴ്ച രാത്രി വരെ തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications