ഫേസ്ബുക്ക് സൗഹൃദം 1 കോടി തട്ടിയ ആള്‍ പിടിയില്‍
ഗാസിയാബാദ്: സോഷ്യല്‍ മീഡിയയിലെ സൗഹൃദം ഉപയോഗിച്ച് മറ്റൊരു തട്ടിപ്പ് കൂടി. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ പരിചയപ്പെട്ട ആളില്‍ നിന്ന് പണം തട്ടിയെടുത്ത ഇന്‍ഷുറന്‍സ് ഏജന്റ് പോലീസിന്റെ പിടിയില്‍ ആയി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയീല്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. സ്ത്രീയുടെ പരാതിയില്‍ ഗാസിയാബാദിലെ വിജയ് നഗര്‍ സ്വദേശി രഘുവീര്‍ സിങിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ദേവിക എന്ന സ്ത്രീയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. വളരെ പെട്ടെന്ന് ലാഭം ലഭിക്കുന്ന ഒരു പദ്ധതിയിലേക്ക് എന്ന് പറഞ്ഞാണ് ഇയാള്‍ ദേവികയില്‍ നിന്ന് പണം തട്ടിയെടുത്തത്.
ഗുജറാത്തില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് ഏജന്റ് എന്ന പേരിലാണ് ഇയാള്‍ പരിചയം സ്ഥാപിച്ചത്. എളുപ്പത്തില്‍ പണം ഉണ്ടാക്കുന്നതിനുള്ള പദ്ധതിയാണെന്ന് ഇയാള്‍ ദേവികയെ വിശ്വസിപ്പിക്കുകയായിരുന്നു. പലതവണയായി ഒരു കോടി 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. വാഗ്ദാനം ചെയ്തതുപോലെ ലാഭം കിട്ടാതായപ്പോഴാണ് ദേവികക്ക് സംശയം തോന്നിയത്. പിന്നീട് ലാഭം പോയിട്ട് മുടക്ക് മുതല്‍ പോലും കിട്ടാതായപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications