വന്ദേമാതരത്തിന് പകരം ജനഗണമന, പരിഹാസ്യരായി ബിജെപി നേതാക്കള്‍
ഇന്‍ഡോര്‍: പരിപാടിയുടെ തുടക്കം വന്ദേമാതരത്തിന് പകരം ജനഗണമന പാടി വെട്ടിലായി ബിജെപി നേതാക്കള്‍. അപകടം മണത്തോടെ ജനഗണമന രണ്ട് വരിയില്‍ നിര്‍ത്തി വന്ദേമാതരം തുടര്‍ന്നു. എന്നാല്‍ നേതാക്കളുടെ അമളി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് സംഭവം.

കോര്‍പ്പറേഷന്റെ ബജറ്റ് അവതരണത്തിനിടെയായിരുന്നു സംഭവം. പരിപാടിക്ക് മുന്‍പ് കോര്പ്പറേഷന് അംഗങ്ങള്‍ ജനഗണമന പാടുകയായിരുന്നു. ഇതോടെ മറ്റുള്ളവരും ഏറ്റുപാടി.എന്നാല്‍ രണ്ട് വരി പാടിയപ്പോഴാണ് ചിലര്‍ക്ക് അബദ്ധം പിണഞ്ഞത് മനസിലായത്. ഉടന്‍ തന്നെ അവര്‍ പാടുന്നത് നിര്‍ത്തി. അപ്പോഴാണ് അമളി മറ്റുള്ളവര്‍ക്കും മനസിലായത്. ഇതോടെ വന്ദേമാതരം പാടി അംഗങ്ങള്‍ അവസാനിപ്പിച്ചു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബിജെപി എംഎല്‍എയും മേയറുമായ മാലിനി ഗൗഡിനേയും വീഡിയോയില്‍ കാണാം.
അതേസമയം സംഭവത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ദേശീയ ഗാനത്തെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ചെയര്മാന് അജയ് സിങ്ങ് നരുക രംഗത്തെത്തി. അംഗങ്ങളില്‍ ആര്‍ക്കോ ചെറിയൊരു നാവ് പിഴ സംഭവിച്ചതാണെന്നും അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്നും നരുക പ്രതികരിച്ചു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ












Click it and Unblock the Notifications