തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
PartyLW
CONG1040
BJP930
BSP60
OTH00
രാജസ്ഥാൻ - 199
PartyLW
CONG990
BJP760
BSP30
OTH110
ഛത്തീസ്ഗഡ് - 90
PartyLW
CONG510
BJP260
BSP+60
OTH00
തെലങ്കാന - 119
PartyLW
TRS910
TDP, CONG+160
AIMIM50
OTH70
മിസോറാം - 40
PartyLW
MNF250
CONG90
BJP10
OTH00
 • search

ഛോട്ടാ രാജനെ ജയിലില്‍ വച്ച് വധിക്കാന്‍ പദ്ധതി! പിന്നില്‍ ഗുണ്ടാ നേതാവിന്റെ കൈകള്‍, സുരക്ഷ ഉയര്‍ത്തി!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: അധോലോക നായകന്‍ ഛോട്ടാ രാജന്‍റെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഛോട്ടാ രാജന്‍ തടവില്‍ കഴിയുന്ന തീഹാര്‍ ജയിലില്‍ വച്ച് വധിക്കാന്‍ ദില്ലിയിലെ പ്രമുഖ ഗുണ്ടാ നേതാവ് നീരജ് ഭവന പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ രണ്ടാഴ്ച മുമ്പ് തീഹാര്‍ ജയിലില്‍ ഛോട്ടാ രാജന്റെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നീരജ് ഭാവനയുടെ സഹായി മദ്യപാനത്തിനിടെ വെളിപ്പെടുത്തിയ വിവരത്തെ ഉദ്ധരിച്ചാണ് ജയില്‍ അധികൃതര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

  ഇടവം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍: നല്ല ശരീര ഘടനയുള്ളവരായിരിക്കും, സ്നേഹം ലഭിച്ചില്ലെങ്കില്‍ അപകര്‍ഷതാ ബോധത്തിന് അടിമപ്പെടും!! കുഞ്ഞുങ്ങളെക്കുറിച്ച് വലിയ കാര്യങ്ങള്‍

  2015ല്‍ ബാലിയില്‍ വന്നിറങ്ങിയ രാജനെ ഇന്തോനേഷ്യന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറിയ ഛോട്ടാ രാജനെ തീഹാര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ നല്‍കി രാജനെ വധിക്കാന്‍ നാല് പേരെ ഡി കമ്പനി നിയോഗിച്ചിരുന്നുവെങ്കിലും പദ്ധതികളെല്ലാം പാളിപ്പോകുകയായിരുന്നു. ഇതേ സംഘത്തെ ഉപയോഗിച്ചാണ് ഡി കമ്പനി 2017ലും രാജനെ വധിക്കാന്‍ പദ്ധതിയിട്ടത്.

   വെളിപ്പെടുത്തല്‍ സന്ദര്‍ശകനോട്

  വെളിപ്പെടുത്തല്‍ സന്ദര്‍ശകനോട്

  തന്നെക്കാണാന്‍ ജയിലിലെത്തിയ സന്ദര്‍ശകനോടാണ് നീരജ് ഭവന ചോട്ടാ രാജനെ വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തിയതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീഹാര്‍ ജയിലില്‍ ഒരേ ജയിലിനുള്ളിലെ രണ്ട് സെല്ലുകളിലായാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭവനയെ വേറെ സെല്ലിലേയ്ക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തുു.

   ജയിലില്‍ ഫോണുകള്‍

  ജയിലില്‍ ഫോണുകള്‍


  ഛോട്ടാ രാജനെ വധിക്കാന്‍ നീരജ് ഭവന പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം ഇന്‍റലിജന്‍സിന് ലഭിച്ചതോടെ ഭവനയെ മറ്റൊരു സെല്ലിലേയ്ക്ക് മാറ്റിയിരുന്നു. സെല്ലില്‍ നിന്ന് മാറ്റുന്ന സമയത്ത് ജയില്‍ അധികൃതര്‍ മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ഛോട്ടാ രാജനെ ലക്ഷ്യം വച്ച് ദാവൂദ് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് മുംബൈയിലെ ജയിലില്‍ പാര്‍പ്പിക്കാതെ രാജനെ അതീവ സുരക്ഷയുള്ള തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചത്.

   ഭവനയെ ഒറ്റപ്പെടുത്തി

  ഭവനയെ ഒറ്റപ്പെടുത്തി

  ജയിലില്‍ അധോലോക നായകന്‍ ഛോട്ടാ രാജന്‍റെ സുരക്ഷ ഉയര്‍ത്തുന്നതിന് വേണ്ടി ഗുണ്ടാ നേതാവ് നീരജ് ഭവനയെ ഒറ്റപ്പെട്ട സെല്ലിലേയ്ക്ക് മാറ്റുകയായിരുന്നു. രാജന് അതീവ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ഭക്ഷണം പാചകം ചെയ്യുന്നതും പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയാണെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

   ജാമ്യത്തില്‍ പുറത്തിറങ്ങിയ കുറ്റവാളി

  ജാമ്യത്തില്‍ പുറത്തിറങ്ങിയ കുറ്റവാളി

  കഴിഞ്ഞ നവംബറില്‍ ഭവനയുടെ സുഹൃത്ത് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. ജാമ്യത്തിലിറങ്ങിയ ആളാണ് മറ്റൊരു സഹായിയോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മദ്യാസക്തിയില്‍ ഗുണ്ടാ സംഘത്തിലൊരാളെ വിളിച്ചത് നമ്പര്‍ മാറിപ്പോകുകയായിരുന്നു. ഈ ഫോണ്‍ കോളിലാണ് എന്‍സിഐര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ട ഛോട്ടാ രാജനെ ജയിലില്‍ വച്ച് വധിക്കാനുള്ള നീക്കത്തെക്കുറിച്ച് സംസാരിക്കുന്നത്. രണ്ട് ദശാബ്ദക്കാലമായി തങ്ങള്‍ ലക്ഷ്യം വച്ച ഛോട്ടാരാജനെ ഇല്ലാതാക്കണമെന്നായിരുന്നു സംഭാഷണത്തിന്റെ ചുരുക്കം.

  ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തിരിച്ചടി

  ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തിരിച്ചടി


  ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തിരിച്ചടി നല്‍കുന്നതിനായി പ്രാദേശിക ഗുണ്ടകളെ ഉപയോഗിച്ച് ഛോട്ടാ രാജനെ ഇല്ലാതാക്കാനാണ് ദാവൂദ് ഇബ്രാഹിമിനിന്റെ നേതൃത്വത്തിലുള്ള ഡി കമ്പനിയുടെ നീക്കങ്ങള്‍. ജയിലില്‍ വച്ചോ ആശുപത്രിയില്‍ വച്ചോ കൃത്യം നടപ്പിലാക്കാനുള്ള സാധ്യതയും സുരക്ഷാ ഏജന്‍സികള്‍ മുന്‍കൂട്ടി കാണുന്നു. നേരത്തെ തീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലുള്ള ജയിലുകളുടെ സുരക്ഷയെക്കുറിച്ച് വിജയ് മല്യയുള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

   1993 മുതല്‍ ലക്ഷ്യം

  1993 മുതല്‍ ലക്ഷ്യം


  1993ലെ മുംബൈ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഛോട്ടാ രാജന്‍ ദാവൂദിനെ വിട്ടുപോയതോടെ തന്നെ ഡി കമ്പനി ദാവൂദിനെ ലക്ഷ്യം വെച്ചിരുന്നു. ബാങ്കോക്കിലെ സുഖുംവിറ്റ് സോയിയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് ആദ്യം ഛോട്ടാ ഷക്കീലിന് നേരെ വെടിവെപ്പുണ്ടായത്. ജനാല വഴി രാജന്‍ രക്ഷപ്പെടുകയായിരുന്നു. ദാവൂദിന്‍രെ സഹായി ഛോട്ടാ ഷക്കീല്‍ പദ്ധതിയിട്ട് നടപ്പിലാക്കിയ ആക്രമണത്തില്‍ ഷക്കീലിന്‍റെ സഹായി രോഹിത് വര്‍മ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട രാജന്റെ സഹായി ശരദ് ഷെട്ടി പിന്നീട് മുംബൈയില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു.

   രക്ഷപ്പെട്ടത് പലതവണ

  രക്ഷപ്പെട്ടത് പലതവണ  ബാങ്കോക്കില്‍ വച്ച് ആക്രമണമുണ്ടായതോടെ ഛോട്ടാ രാജന്‍ ഗള്‍ഫിലേയ്ക്ക് കടക്കുകയായിരുന്നു. പിന്നീട് ഓസ്ട്രേലിയയിലേയ്ക്കും പോകുകയായിരുന്നു. 2015ല്‍ ദാവൂദ് കഴിയുന്ന സ്ഥലം കണ്ടെത്തുന്നതുവരെ ഏഴ് വര്‍ഷക്കാലം ഇയാള്‍ വിദേശത്ത് താമസിക്കുകയായിരുന്നു. 2015ല്‍ രാജനെ വധിക്കാന്‍ ഒമ്പതംഗ സംഘത്തെ നിയോഗിച്ച ഛോട്ടാ ഷക്കീല്‍ രാജനെ ആക്രമിക്കാന്‍ പദ്ധതിയിടുകയായിരുന്നു. ആറ് മാസത്തിന് ശേഷമാണ് ബാലിയില്‍ വന്നിറങ്ങിയ രാജനെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറിയ ഛോട്ടാ രാജനെ തീഹാര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഒരു ക്ഷം രൂപ നല്‍കി രാജനെ വധിക്കാന്‍ നാല് പേരെയും ഡി കമ്പനി നിയോഗിച്ചിരുന്നുവെങ്കിലും പദ്ധതികളെല്ലാം പാളിപ്പോകുകയായിരുന്നു. ഇതേ സംഘത്തെ ഉപയോഗിച്ചാണ് ഡി കമ്പനി 2017ലും രാജനെ വധിക്കാന്‍ പദ്ധതിയിട്ടത്.

  English summary
  Report says Delhi's top goon was planned to eliminate underworld don Chhotta Shakkeel at Tihar jail. Intelligence shared with Tihar authorities two weeks ago strongly pointed to the possibility, leading to a review of Rajan's security in the high-profile prison.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more