കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ ഭീകരാക്രമണ ഭീഷണി; ജെയ്ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞുകയറി, സുരക്ഷ ശക്തമാക്കി കേന്ദ്രം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയിൽ ഭീകരാക്രമണ ഭീഷണി | Oneindia Malayalam

ദില്ലി: സ്വാതന്ത്ര്യദിനാഘോഷങ്ങൾ അടുത്ത് വരുന്നതിനിടെ രാജ്യത്ത് സുരക്ഷ ശക്തമാക്കി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസറിന്റെ മരുമകനും ഇളയ സഹോദരൻ മുസ്തി അബ്ദുൾ റൗഫിന്റെ മുൻ അംഗരക്ഷകനും രാജ്യത്തേയ്ക്ക് കടന്നതായാണ്

സൂചന.അണക്കെട്ടിലെ വെള്ളം മാത്രമോ? പെരിയാറിലേക്കെത്തുന്നത് ഉരുള്‍പൊട്ടിയ വെള്ളവും... കണക്കറിയാതെ കുഴങ്ങുംസൂചന.അണക്കെട്ടിലെ വെള്ളം മാത്രമോ? പെരിയാറിലേക്കെത്തുന്നത് ഉരുള്‍പൊട്ടിയ വെള്ളവും... കണക്കറിയാതെ കുഴങ്ങും

ദില്ലിയിലേയും ശ്രീനഗറിലേയും വിവിധയിടങ്ങളിലായി ജെയ്ഷെ മുഹമ്മദ് ഭീകരർ ചാവേർ ആക്രമണൾ നടത്താൻ പദ്ധതിയിടുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് പ്രകാരം മൗലാന മസൂദിന്റെ മൂത്ത സഹോദരൻ ഇബ്രാഹിമിന്റെ മകൻ ഉമർ മെയ് അവസാന ആഴ്ച രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്.

നുഴഞ്ഞുകയറ്റം

നുഴഞ്ഞുകയറ്റം

1999 ഡിസംബറിൽ ഇന്ത്യയുടെ യാത്രാവിമാനം അഫ്ഗാനിസ്ഥാനിലേക്ക് റാഞ്ചി ഇന്ത്യയിൽ തടവിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ ദൗത്യത്തിന് നേതൃത്വം നൽകിയത് ഉമറായിരുന്നു. ഉമറിനൊപ്പം സഹോദരന്റെ മുൻ അംഗരക്ഷകനായ മുഹമ്മദ് ഇസ്മയിലും ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലേക്ക് നുഴഞ്ഞുകയറിയ ഇയാൾ പിന്നീട് ദില്ലിയിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ കേഡറുകളോടും ദില്ലിയിലേക്ക് നീങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

പരിശീലനം

പരിശീലനം

കശ്മീരിലേക്ക് കടന്ന ഉമർ താഴ്വരയിലെ യുവാക്കളെ സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്ത് പരിശീലനം നൽകുകയാണെന്നാണ് സൂചന. 6 മാസം കശ്മീരിൽ തങ്ങി പരിശീലനം നിയന്ത്രിക്കുകയാണ് ഉമറിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം ഇസ്മയിലും ഉമറിന്റെയൊപ്പം താഴ്വരയിലുണ്ട്. ഉമറുമായി സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സ്വതന്ത്ര്യദിനത്തിന്റെയും അമർ നാഥ് യാത്രയുടെയും പശ്ചാത്തലത്തിൽ അതീവ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

മുഫ്തി അബ്ദുൾ റൗഫ് അസ്ഘർ

മുഫ്തി അബ്ദുൾ റൗഫ് അസ്ഘർ

ജെയ്ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മസൂദ് അസറിന്റെ സഹോദരനായ മുഫ്തി അബ്ദുൾ റൗഫ് അസ്ഘറാണ്. പഠാൻകോട്ട് ഭീകരാക്രമണത്തിന് ഉൾപ്പെടെ ഇയാളാണ് നേത്യത്വം നൽകിയത്. ഇയാളുടെ മുൻ അംഗരക്ഷകനും മരുമകനും രാജ്യത്തേയ്ക്ക് കടന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ഇവർ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രതികാരം

പ്രതികാരം

മസൂദ് അസറിന്റെ അനന്തിരവൻ തൽഹ റഷീദിനെ കഴിഞ്ഞ നവംബറിൽ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ തീരുമാനിച്ചിരുന്നതായാണ് വിവരം. ശ്രീനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസറിന്റെ അനുയായി ആഷിഖ് ബാബയെ എൻ ഐ എ ചോദ്യം ചെയ്തിരുന്നു. മൻഷേരയിൽ ഹിസ്ബുൾ ഹിജാബുദ്ദിനും, ലഷ്കർ- ഇ-തൊയിബയും ജെയ്ഷെ മുഹമ്മദും ഭീകര പരിശീലന ക്യാമ്പ് നടത്തിയിരുന്നതായി ആഷിക് ബാബ വെളിപ്പെടുത്തിയിരുന്നു.

യുപിയിൽ 2 ഷെൽട്ടർ ഹോമുകളിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായി; പിന്നിൽ ബിജെപി നേതാവും?യുപിയിൽ 2 ഷെൽട്ടർ ഹോമുകളിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായി; പിന്നിൽ ബിജെപി നേതാവും?

English summary
Intelligence input says Masood Azhar’s nephew in India, agencies on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X