കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ പാക് നീക്കമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: അഫ്ഗാനിസ്താനില്‍ നിന്നുള്ള ഭീകരരെ ഉപയോഗിച്ച് ഇന്ത്യയുടെ സമാധാനം തക‍ര്‍ക്കാന്‍ പാക് ശ്രമമമെന്ന് രഹസ്യാന്വേഷണ റിപ്പോ‍ട്ട്. പാകിസ്താന്‍ നൂറോളം വരുന്ന അഫ്ഗാന്‍ ഭീകരരെ പാക് അധീന കശ്മീരിലെത്തിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. മൂന്ന് ദിവസം മുമ്പ് പാക് അധീന കശ്മീരിലെ ലിപ താഴ് വരയില്‍ വെച്ച് ഇത്തരത്തിലത്തുള്ള 15ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ ഉറി, താങ്ധാര്‍ സെക്ടറുകള്‍ക്ക് എതിര്‍വശത്താണ് ലിപ താഴ് വര. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഭീകരര്‍ ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യം വെക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ ഇന്ത്യയിലെ ദില്ലി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരിദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി

ആഗസ്റ്റ് 19-20 തിയ്യതികളില്‍ ഭവല്‍പൂരില്‍ നടന്ന ജെയ്ഷെ മുഹമ്മദ് യോഗം മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ്, അസ്ഗറിന് കീഴിലായിരുന്നുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത കാലത്തായി കശ്മീരിലെ പ്രദേശവാസികളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് പരിശീലനം ലഭിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് എത്തിക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തുന്നത്. എല്ലാത്തരത്തിലുള്ള റിക്രൂട്ട്മെന്റും പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

indian-army-1561

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇന്ത്യയ്ക്ക് ഭീഷണിയാവുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ, ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരെ പോരാടേണ്ടിവരുമെന്ന് ഡൊണാള്‍ഡ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് 7,000 മൈല്‍ അകലെയുള്ള അമേരിക്ക മാത്രമാണെന്നും നിലവില്‍ അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ മറ്റ് രാജ്യങ്ങള്‍ വളരെ കുറച്ച് ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും ട്രംപ് പറഞ്ഞു

. ''ഒരു പ്രത്യേക ഘട്ടത്തില്‍ റഷ്യ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, തുര്‍ക്കി എന്നിവരും അഫ്ഗാനിസ്ഥാനിലെ പോരാട്ടങ്ങള്‍ നേരിടേണ്ടിവരും. ഞങ്ങള്‍ ഐസിസിനെ 100% തുടച്ചുമാറ്റി. റെക്കോര്‍ഡ് സമയം കൊണ്ടാണ് ഞാന്‍ ഇത് ചെയ്തത്, എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഐസിസ് ചുറ്റുമുള്ള മറ്റ് രാജ്യങ്ങളില്‍ വ്യാപിച്ചു. '' അഫ്ഗാനിസ്ഥാനില്‍ ഐസിസ് വീണ്ടും ഉയര്‍ന്നു വരുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

English summary
Intel report says Pakistan trying to push Afghan militants into India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X