കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമജന്മഭൂമിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ്: പിന്നിൽ പാക് ഐഎസ്ഐ, അഫ്ഗാനിൽ നിന്ന് പരിശീലനം!!

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ പാക് ഐഎസ്ഐ അയോധ്യയിലെ രാമജന്മഭൂമിയിൽ ഭീകരാക്രമണത്തിന് ഒരുങ്ങുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇന്ത്യയിൽ ആക്രമണം നടത്തുന്നതിനായി പാക് ചാരസംഘടനയായ ഐഎസ്ഐ ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ തീവ്രവാദികളെയും പരിശീലിപ്പിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്കിടെയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 കാസർഗോഡ് ആരോഗ്യപ്രവർത്തകയ്ക്കും പോലീസുകാരനും കൊവിഡ്; ഇന്ന് 38 പേര്‍ക്ക് രോഗം കാസർഗോഡ് ആരോഗ്യപ്രവർത്തകയ്ക്കും പോലീസുകാരനും കൊവിഡ്; ഇന്ന് 38 പേര്‍ക്ക് രോഗം

ഐഎസ്ഐ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ ഐഎസ്ഐ ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ തീവ്രവാദികളെയും ഇന്ത്യയിലേക്ക് കടത്തിവിടുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. മൂന്ന് മുതൽ അഞ്ച് പേർ വരെയുള്ള സംഘങ്ങളായാണ് ഇന്ത്യയിലേക്ക് ഭീകരരെ അയച്ചിട്ടുള്ളതെന്നും ഇവർക്ക് അഫ്ഗാനിസ്താനിൽ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

 terror-atta-600-1

ഓരോ സംഘങ്ങളോടും പ്രത്യേകം ആക്രമണം നടത്താനാണ് നിർദേശിച്ചിട്ടുള്ളതെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. നേരത്തെ 2005ൽ രാമജന്മഭൂമിയിൽ ആക്രമണം നടത്താൻ ഭീകരർ ശ്രമിച്ചിരുന്നു. തീർത്ഥാടകരെന്ന വ്യാജേന ജീപ്പിലെത്തിയ അതിർത്തിയിലെ തർക്ക പ്രദേശത്ത് സ്ഫോടനം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇരുപത് താലിബാൻ ഭീകരർക്കാണ് പരിശീലനം നൽകിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷിക ദിനവും ആഗസ്റ്റ് അഞ്ച് തന്നെയാണ്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ അയോധ്യ, ജമ്മു കശ്മീർ, ദില്ലി എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ സേനയെ വിന്യസിക്കാൻ നിർദേശമുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അധ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, മറ്റ് ആർഎസ്എസ് നേതാക്കൾ, ബിജെപിയുടെ ഉപദേഷ്ടാക്കളും പരിപാടിയിൽ പങ്കെടുക്കും.

English summary
Inteligence agencies gave warning of possible terror attack in Ayodhya on August 5th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X