കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ബോട്ടുകള്‍ ഇന്ത്യ ആക്രമിക്കാന്‍!!! ജാഗ്രതാ നിര്‍ദ്ദേശവുമായി നേവിയും തീര സംരക്ഷണ സേനയും

  • By Sandra
Google Oneindia Malayalam News

ദില്ലി: പാകിസ്താന്റെതെന്ന് സംശയിക്കുന്ന രണ്ട് ബോട്ടുകള്‍ കറാച്ചിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ തീരങ്ങള്‍ ലക്ഷ്യംവെച്ച് പുറപ്പെട്ടതാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണക്കുകൂട്ടല്‍.

ഞായറാഴ്ച ഗുജറാത്ത് തീരത്ത് വച്ച് ഒമ്പതുപേരുമായെത്തിയ ഒരു പാക് ബോട്ട് പിടികൂടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാവിക സേനയും തീര സംരക്ഷണ സേനയും കനത്ത ജാഗ്രതയിലാണ്. ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതോടെ പാകിസ്താനിലെ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റസലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭീകരസംഘടനകള്‍

ഭീകരസംഘടനകള്‍

ഇന്ത്യ പാക് അധീന കശ്മീരില്‍ നടന്നിക സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടി നല്‍കാന്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം

ആഭ്യന്തര മന്ത്രാലയം

ഉത്സവകാലം പ്രമാണിച്ച് തിരക്കുള്ള നഗരങ്ങള്‍, ആരാധനാലയങ്ങള്‍, മെട്രോ, സെന്‍സിറ്റീവായ പ്രദേശങ്ങളില്‍ അധിക സേനയെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജസ്ഥാന്‍,

രാജസ്ഥാന്‍,

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടിവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.

ഇന്ത്യ- പാക് അതിര്‍ത്തി

ഇന്ത്യ- പാക് അതിര്‍ത്തി

പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് സെപ്തംബര്‍ 29നാണ് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയത്. ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണ്ത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. ഉറി ഭീകരാക്രമണം നടന്ന് 10 ദിവസത്തിന് ശേഷമായിരുന്നു ഇന്ത്യ ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയത്. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം

English summary
Inteligence agencies warns two suspicious boats coming from Pakistan's Karachi to India. Intelligence agemcies declare high alert to consider possible terrror attack In India after surgical.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X