കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കനത്ത ജാഗ്രത

Google Oneindia Malayalam News

Recommended Video

cmsvideo
ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണത്തിന് സാധ്യത | #JammuKashmir | Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശ്രീനഗർ, അവന്തിപോര വ്യോമ താവളങ്ങൾ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന മെയ് 23ന് ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് സൂചന. ഇതോടെ താഴ്വരയിൽ സുരക്ഷ ശക്തമാക്കി.

പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരർ ആയിരുന്നു ഇതിന് പിന്നിൽ. പുൽവാമയിൽ ജെയ്ഷെ ഭീകരർ വീണ്ടും സമാനമായ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ലത്തിപ്പോറയിൽ ആക്രമണം നടത്താനാണ് സാധ്യതയെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.

kashmir

മലക്കം മറിഞ്ഞ് കോൺഗ്രസ്; പ്രധാനമന്ത്രിപദം വിട്ടുനൽകില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയാകുംമലക്കം മറിഞ്ഞ് കോൺഗ്രസ്; പ്രധാനമന്ത്രിപദം വിട്ടുനൽകില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയാകും

ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ താഴ്വരയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കശ്മീർ ജനത തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് തീവ്രവാദ സംഘടകൾ ആഹ്വാനം ചെയ്തിരുന്നു. അതേസമയം കശ്മീരിലെ വിവിധ മേഖലകളിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റമുട്ടൽ തുടരുകയാണ്.

വെള്ളിയാഴ്ച പുൽവാമയിലും ഷോപ്പിയാനിലുമായി നടന്ന ഏറ്റമുട്ടലിൽ ആറ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. വൻ ആയുധ ശേഖരവും കണ്ടെടുത്തിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ ബാലാക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം പലതവണ ഭീകരവാദ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Intelligence agencies warns terror attack in Kashmir valley, High alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X