Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണി!!! മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. ദില്ലി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ ആക്രമിക്കാനുള്ള സാധ്യതയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പ് പുറത്തുവന്നതോടെ നാല് നഗരങ്ങളിലായുള്ള 22 വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് പുറമേ ദില്ലിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ പാരാമിലിട്ടറി, സിഐഎസ്എഫ് സേനകളെ നിയോഗിക്കാന്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ എയര്‍ലൈന്‍സുകള്‍ക്കും സുരക്ഷാ ഭീഷണിയെക്കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ ലഗ്ഗേജുകള്‍ പരിശോധിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്.

air-india

ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഭീകരര്‍ തിരിച്ചടി നല്‍കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ഉത്സവകാലം പ്രമാണിച്ച് ഭീകരര്‍ തിരിച്ചടിക്കാനുള്ള സാധ്യതകളും ഏറെയാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി നൂറോളം ഭീകരര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മുന്നറിയിപ്പും ഈ സാഹചര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടിയെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക നേരെയുമുള്ള ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യ രാജ്യത്തൊട്ടാകെ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+