Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ആക്രമിക്കാന്‍ ജെയ്‌ഷെ മുഹമ്മദിന് ഐഎസ്‌ഐ നിര്‍ദ്ദേശം!!! ഇന്റലിജന്‍സ് മുന്നറിയിപ്പ്

ദില്ലി: പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടിയായി പാക് ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യ പാക് ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയ്ക്ക് പകരം ചോദിക്കാന്‍ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഐഎസ്‌ഐ നിര്‍ദ്ദേശം

ഐഎസ്‌ഐ നിര്‍ദ്ദേശം

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ജെയ്‌ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീണ്ടും ലക്ഷ്യം പാര്‍ലമെന്റ്

വീണ്ടും ലക്ഷ്യം പാര്‍ലമെന്റ്

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഒരിക്കല്‍ കൂടി ആക്രമിക്കുന്നതിന് പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റ് ആക്രമണം പരാജയപ്പെട്ടാല്‍

പാര്‍ലമെന്റ് ആക്രമണം പരാജയപ്പെട്ടാല്‍

ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാനുള്ള ഭീകരരുടെ നീക്കം പരാജയപ്പെട്ടാല്‍ രാരാജ്യത്തെ മറ്റ് സുപ്രധാന സ്മാരകങ്ങള്‍ ലക്ഷ്യം വയ്ക്കുമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍, സിഐഡികള്‍, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 തിരക്കേറിയ പ്രദേശങ്ങള്‍

തിരക്കേറിയ പ്രദേശങ്ങള്‍

ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാനുള്ള പദ്ധതിയില്‍ ആള്‍ത്തിരക്കേറിയ പ്രദേശങ്ങള്‍ മാര്‍ക്കറ്റുകള്‍ എന്നിവ ആക്രമിക്കാനുള്ള സാധ്യയും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

ജെയ്ഷ് ഉള്‍ ഹഖ്

ജെയ്ഷ് ഉള്‍ ഹഖ്

ജെയ്‌ഷെ മുഹമ്മദ്, മൗലാനാ അബ്ദര്‍ റഹ്മാന്റെ ജെയ്ഷ് ഉല്‍ ഹഖ് തന്‍സീം എന്നീ ഭീകരസംഘടനകളില്‍ നിന്നുള്ള ആക്രമണ ഭീഷണി തലസ്ഥാന നഗരിയായ ദില്ലിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി- 814 എന്ന വിമാനം റാഞ്ചിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടനയാണ്.

പാര്‍ലമെന്റ് ആക്രമണം

പാര്‍ലമെന്റ് ആക്രമണം

2001 ഡിസംബര്‍ 13ന് ലഷ്‌കറെ ത്വയ്ബ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ച് ഭീകരരുള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കേസില്‍ അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയില്‍ നിന്ന് പാകിസ്താന് ഏറ്റിട്ടുള്ള കനത്ത പ്രഹരമാണ്. പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാനുള്ള അവസരം പോലും നല്‍കാതെ പാക് ഭീകരരെ വവകവരുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+