കശ്മീരിലെ ജനങ്ങള്‍ ഭീകരസംഘടനകളുടെ ആയുധങ്ങളോ!!!!
ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന് ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മരീല്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകള്‍. ബര്‍ഹാന്‍ വാനിക്ക് വേണ്ടി കശ്മീര്‍ ജനത തെരുവിലിറങ്ങിയതിനും പോലീസിനും സുരക്ഷാ സേനക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിനും പിന്നില്‍ ഭീകര സംഘടനകളുടെ സ്വാധീനമാണുള്ളതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍.
തങ്ങളുടെ ഇംഗിതത്തിന് ജനക്കൂട്ടത്തെ ഉപയോഗിക്കുന്ന ഭീകര സംഘടനകള്‍ പോലീസിനെതിരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചിരുന്ന ജനക്കൂട്ടത്തെ ഗ്രനേഡും എറിയാന്‍ പ്രേരിപ്പിക്കുന്ന തലത്തിലേക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് ജനങ്ങളില്‍ ഭീകരര്‍ വേരുറപ്പിക്കുന്നു എന്നതിന്റെ തെളിവാണെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുന്നു. ഭീകരര്‍ക്കിടയില്‍ ഇതൊരു ട്രെന്ഡായിക്കഴിഞ്ഞെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഷേക്ക് ഹസീനയും ചൊവ്വാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു.

നഗരങ്ങള്‍ വിട്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രദേശിക തീവ്രവാദ സംഘടനകളുള്‍പ്പെടെ ആഴത്തില്‍ വേരിറങ്ങിയിട്ടുണ്ടെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സുരക്ഷാ സേനയ്ക്ക് നേരെയുള്ള പ്രതിഷേധം എന്നതിനപ്പുറത്തേക്ക് ഭീകര സംഘടകള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കുക കൂടിയാണ് ഇതോടെ കശ്മീര്‍ ജനത ചെയ്യുന്നത്. സിആര്‍പിഎഫ്, പോലീസ് ഔട്ട്പോസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും പോലീസ് വാഹനം പോലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടെ ഝലം നദിയിലേക്ക് തള്ളിയിട്ട സംഭവവും ജനക്കൂട്ടത്തിന്റെ വലിപ്പത്തേക്കാള്‍ അവരിലുള്ള ആക്രമണോത്സുകതയാണ് സുരക്ഷാ സേനക്ക് ഭീഷണിയാവുന്നത്. ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 32 പേരാണ് ഇതുവരെ മരണമടഞ്ഞത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications