കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ ജനങ്ങള്‍ ഭീകരസംഘടനകളുടെ ആയുധങ്ങളോ!!!!

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മരീല്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനകള്‍. ബര്‍ഹാന് വാനിക്ക് വേണ്ടി കശ്മീര്‍ ജനത തെരുവിലിറങ്ങിയതിനും പോലീസിനും സുരക്ഷാ സേനക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിനും പിന്നില്‍ ഭീകര സംഘടനകളുടെ സ്വാധീനമാണുള്ളതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ടെത്തല്‍.

 ഉടന്‍ ഇന്ത്യയിലേക്കില്ല, സാക്കിര്‍ നായിക്ക് മാധ്യമങ്ങളോട് സംസാരിക്കും ഉടന്‍ ഇന്ത്യയിലേക്കില്ല, സാക്കിര്‍ നായിക്ക് മാധ്യമങ്ങളോട് സംസാരിക്കും

തങ്ങളുടെ ഇംഗിതത്തിന് ജനക്കൂട്ടത്തെ ഉപയോഗിക്കുന്ന ഭീകര സംഘടനകള്‍ പോലീസിനെതിരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചിരുന്ന ജനക്കൂട്ടത്തെ ഗ്രനേഡും എറിയാന്‍ പ്രേരിപ്പിക്കുന്ന തലത്തിലേക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് ജനങ്ങളില്‍ ഭീകരര്‍ വേരുറപ്പിക്കുന്നു എന്നതിന്റെ തെളിവാണെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭീകരര്‍ക്കിടയില്‍ ഇതൊരു ട്രെന്‍ഡായിക്കഴിഞ്ഞെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഷേക്ക് ഹസീനയും ചൊവ്വാഴ്ച ചൂണ്ടിക്കാണിച്ചിരുന്നു.

04-terrorist

നഗരങ്ങള്‍ വിട്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രദേശിക തീവ്രവാദ സംഘടനകളുള്‍പ്പെടെ ആഴത്തില്‍ വേരിറങ്ങിയിട്ടുണ്ടെന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സുരക്ഷാ സേനയ്ക്ക് നേരെയുള്ള പ്രതിഷേധം എന്നതിനപ്പുറത്തേക്ക് ഭീകര സംഘടകള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കുക കൂടിയാണ് ഇതോടെ കശ്മീര്‍ ജനത ചെയ്യുന്നത്. സിആര്‍പിഎഫ്, പോലീസ് ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും പോലീസ് വാഹനം പോലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടെ ഝലം നദിയിലേക്ക് തള്ളിയിട്ട സംഭവവും ജനക്കൂട്ടത്തിന്റെ വലിപ്പത്തേക്കാള്‍ അവരിലുള്ള ആക്രമണോത്സുകതയാണ് സുരക്ഷാ സേനക്ക് ഭീഷണിയാവുന്നത്. ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 32 പേരാണ് ഇതുവരെ മരണമടഞ്ഞത്.

English summary
Intelligence agencies reveals militant groups used mob to attacks against security force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X