പുതിയ ഇന്ത്യന്‍ നോട്ടുകളുടെ വ്യാജന് പുറത്തിറക്കാന്‍ പാകിസ്താന് കഴിയില്ല, ഇതാണ് 'മോദി മാജിക്'
ഇന്റലിജന്‍സ് ഏജന്‍സികളാണ് പാകിസ്താന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പ്രിന്റ് ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്
ദില്ലി: ഇന്ത്യയില്‍ പുതുതായി പുറത്തിറക്കുന്ന 500, 2000 രൂപയുടെ നോട്ടുകളുടെ വ്യാജന് പുറത്തിറക്കാന്‍ പാകിസ്താന് കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. പുതിയതായി അച്ചടിച്ച കറന്‍സികള്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് പരിശോധിച്ച റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിആര്ആഐ എന്നിവരാണ് നോട്ടില്‍ രഹസ്യമായി പ്രിന്റ് ചെയ്തിട്ടുള്ള കാര്യങ്ങള്‍ അവഗണിച്ച് പാകിസ്താന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പ്രിന്റ് ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫീച്ചറുകളെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇന്റലിജന്‍സ് സംഘങ്ങള്‍ തയ്യാറായില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നത് കോടിക്കണക്കിന് വ്യാജനോട്ടുകളാണെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിനായി പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇന്റലിജന്‍സ് മുന്നറിയിപ്പ്
പാകിസ്താനിലെ പെഷവാറില്‍ ഇന്ത്യന്‍ കറന്‍സികളായ 500, ആയിരം എന്നിവയുടെ വ്യാജനോട്ടുകള്‍ വ്യാപകമായി പ്രിന്റ് ചെയ്യുന്നുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും അറിയിച്ചിരുന്നു. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി പാകിസ്താന്റെ കള്ളനോട്ട് വ്യാപാരത്തെ തകര്‍ക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്.

ഐഎസ്ഐയ്ക്ക് ചാരപ്പണിതന്നെ
പാക് ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബ, ദാവൂദ് ഇബ്രാഹിം എന്നിവരുടെ നാണയ അച്ചടിയ്ക്ക് നേതൃത്വം നല്‍കുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐയാണ്. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഇവ ഇന്ത്യയിലേക്ക് എത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ നോട്ടുകളുടെ വ്യാജന്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്താന് തിരിച്ചറിയാനാവാത്ത ഇന്ത്യന്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള യന്ത്രസാമഗ്രികള്‍ കൈവശപ്പെടുത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും ധരിപ്പിച്ചിരുന്നു.

ഭീകരവാദത്തിന് വ്യാജന്
കണക്കുകള്‍ പ്രകാരം 70 കോടി വ്യാജ കറന്‍സികളാണ് പാകിസ്താന് ഇത്തരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഈ പണം രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനുമായാണ് ഉപയോഗിച്ചുവന്നിരുന്നത്.

നീക്കം പാകിസ്താനെ പൂട്ടാന്‍
പാകിസ്താനില്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രസ്സുകള്‍ അടച്ചുപൂട്ടിക്കുകയാണ് നോട്ട് നിരോധനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
-
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ












Click it and Unblock the Notifications