Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ ഐസിസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോ

ജയ്പൂര്‍: ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഐസിസ് രാജസ്ഥാനില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി.

ഇന്റലിജന്‍സ് ബ്യൂറോയടെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കഥാരിയ സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന.

isis-flag

രാജ്യത്ത് ഐഎസ് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ വിവിധ ഇന്റലിജന്‍സ് മുമ്പും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് രാജ്യത്ത് ഐഎസ് ആക്രമണത്തിന് ശ്രമിക്കുന്നതായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഐഎസിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജിഹാദി സെല്ലുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായ വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+