കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ ഇന്ത്യയിലെത്തും മുന്‍പ് ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

  • By Gokul
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താനിരിക്കെ ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഒബാമയെ ഇന്ത്യയില്‍ എത്തുന്നതില്‍ നിന്നും അകറ്റാന്‍ ജനുവരി 26ന് മുന്‍പോ അതോ ഒബാമ ഇന്ത്യയിലെത്തുമ്പോഴോ ആക്രമണമുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇതിനായി തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നനര്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. കാശ്മീരില്‍ ആക്രമണം നടത്തിയത് ലഷ്‌കര്‍ ആണെന്ന് സ്ഥിതീകരിച്ചതോടെ സര്‍ക്കാര്‍ അതീവ ജാഗ്രതയോടെയാണ് സുരക്ഷയൊരുക്കുന്നത്.

obama

ആക്രമണത്തിലൂടെ ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം മുടക്കുകയാണെങ്കില്‍ തങ്ങളുടെ നേട്ടമായി അക്കാര്യം ഉയര്‍ത്തിക്കാട്ടാന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ, പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചതായും സൂചനയുണ്ട്. പാക് സൈന്യത്തിന്റെ നേരിട്ടുള്ള പരിശീലനം ലഭിച്ചവരാണ് കഴിഞ്ഞദിവസം കാശ്മീരില്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് പാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സൈനിക മേധാവിയും പ്രസ്താവിച്ചിരുന്നു.

വരുന്ന റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ മുഖ്യാതിഥിയാണ് ഒബാമ. കൂടാതെ ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചക്കോടിക്കായി ഈയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ഇന്ത്യയിലെത്തുന്നുണ്ട്.

English summary
Intelligence bureau on alert for LeT strike before Obama visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X