കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഇന്ത്യ ആക്രമിക്കും, ആക്രമണത്തിന് വേറിട്ട ശൈലി!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ഭീകരസംഘടനയായ ഐസിസ് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഐസിസിന്റെ അനുകൂല സംഘടനകള്‍ ഇന്ത്യയിലുള്ള വിദേശികള്‍ക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കെതിരെ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്ന ഐസിസ് വിദേശികള്‍ അധിമായി എത്താന്‍ സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ലക്ഷ്യം വെയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലുള്‍പ്പെടെ നിരന്തരം ആക്രമണം നടത്തുന്ന ഐസിസ് ലിബിയയിലും സിറിയയിലുമുള്ള ചെറുത്തു നില്‍പ്പ് ഫലം കാണാതായതോടെ ആണ് ഇന്ത്യയില്‍ ആക്രമണ പദ്ധതികള്‍ ഒരുക്കുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ

ഇന്റലിജന്‍സ് ബ്യൂറോ

ഇന്ത്യയിലുള്ള വിദേശികള്‍ക്കെതിരെ കത്തിക്കുത്ത് ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ഉണ്ടായ ആക്രമണങ്ങള്‍ ഇന്ത്യ്ക്കുള്ള മുന്നറിയിപ്പാണെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ഓഫ് ബംഗ്ലാദേശ് ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 കത്തിക്കുത്ത് ആക്രമണങ്ങള്‍

കത്തിക്കുത്ത് ആക്രമണങ്ങള്‍

ആയുധങ്ങളെത്തിക്കുന്നതിനുള്ള തടസ്സങ്ങളും ക്ലേശങ്ങളും മറികടക്കുന്നതിനായി കത്തിക്കുത്ത് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് വ്യക്തമാകുന്നത്. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടാതെ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകളാണ് ഭീകരസംഘടന ഉപയോഗപ്പെടുത്തുന്നത്.

 നീസില്‍

നീസില്‍

ഫ്രാന്‍സിലെ നീസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയതിനെ തുടര്‍ന്ന് 84 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. ഇത് ഐസിസിന്റെ ആക്രമണത്തിലുള്ള ശൈലീ മാറ്റത്തിന്റെ മികച്ച ഉദാഹരണമാണ്.

വിദേശികളായ

വിദേശികളായ

വിദേശികളായ വിനോദ സഞ്ചാരികള്‍ അധികമായെത്തുന്ന കശ്മീരിലെ ദാല്‍ തടാകത്തിന് സമീപത്ത് ആക്രമണം നടത്താനാണ് ഐസിസ് പദ്ധതിയിടുന്നത്.

മുംബൈ, രാജസ്ഥാന്‍

മുംബൈ, രാജസ്ഥാന്‍

ശ്രീനഗറിന് പുറമേ, മുംബൈ, രാജസ്ഥാന്‍, ദില്ലി, ബെംഗളൂരു, എന്നീ നഗരങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതിയുണ്ട്. എന്നാല്‍ രാജ്യത്തെത്തുന്ന വിദേശികളെ ആക്രമിക്കാനാണ് ഐസിസ് ലക്ഷ്യമിടുന്നത്.

ഐസിസിന്റെ

ഐസിസിന്റെ

ഐസിസിന്റെ പതിവ് രീതികള്‍ക്ക് സമാനമായി ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി സോഷ്യല്‍ മീഡിയ വഴി ഐസിസിനെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

English summary
Intelligence bureau warns ISIS planned to held knife attacks in India. ISIS target foreigners came to India as tourists and other purposes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X