കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്!മാണ്ഡ്യയില്‍ സുമലത ജയിക്കും,നിഖില്‍ കുമാരസ്വാമി തോല്‍ക്കുമെന്ന് ഇന്‍റലിജെന്‍സ്

  • By
Google Oneindia Malayalam News

കര്‍ണാടകത്തിലെ വിഐപി മണ്ഡലമായ മാണ്ഡ്യയില്‍ ഇത്തവണ വേറിട്ട പോരാട്ടമായിരുന്നു നടന്നത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവും നടനുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യ സുമലത സ്വതന്ത്ര്യ സ്ഥാനാർത്ഥിയായാണ് മണ്ഡലത്തില്‍ മത്സരിച്ചത്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു ദളിന്‍റെ സ്ഥാനാര്‍ത്ഥി.

<strong>ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ</strong>ചേര്‍ത്ത് നിര്‍ത്തി സ്നേഹം പങ്കിട്ട് രാഹുല്‍!എങ്ങനെ നല്ല ചേട്ടനാവാം,ചിരിയടക്കാനാവാതെ പ്രിയങ്ക,വീഡിയോ

കനത്ത പോരാട്ടത്തിനൊടുവില്‍ മണ്ഡലത്തില്‍ സുമലത തന്നെ വിജയിച്ച് കയറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിഖില്‍ കുമാരസ്വാമി കനത്ത പരാജയം രുചിക്കുമെന്ന് ഇന്‍റലിജെന്‍സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിശദാംശങ്ങളിലേക്ക്

 വിട്ട് നിന്നു

വിട്ട് നിന്നു

നിഖിൽ കുമാരസ്വാമി കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയാണെങ്കിലും കോൺഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു. കുമാരസ്വാമിയുടെ മകന് വേണ്ടി പ്രവർത്തിക്കാനുള്ള വിമുഖത പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

 പ്രാദേശിക നേതൃത്വം

പ്രാദേശിക നേതൃത്വം

അംബരീഷിന്റെ മരണ ശേഷം മാണ്ഡ്യയിൽ സുമലത വരണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും പ്രാദേശിക നേതൃത്വമായിരുന്നു.എന്നാല്‍ മാണ്ഡ്യ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ദള്‍ നിലപാടെടുത്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

 ബിജെപി പിന്തുണ

ബിജെപി പിന്തുണ

ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി സുമലത മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ സാഹചര്യം മുതലെടുത്ത് സുമലതയെ പിന്തുണയ്ക്കാന്‍ ബിജെപി തിരുമാനിച്ചതോടെ മണ്ഡലത്തില്‍ പോരാട്ടം കനത്തു.

 രണ്ട് ലക്ഷം വോട്ട്

രണ്ട് ലക്ഷം വോട്ട്

ഇതോടെ സുമലതയുടെ പ്രചരണത്തിനായി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ബിജെപി പ്രവര്‍ത്തകരും ഒരുമിച്ച് കളത്തിലിറങ്ങി.ബിജെപി ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയെടുത്തത്.

 സിനിമാ പ്രവര്‍ത്തകരും

സിനിമാ പ്രവര്‍ത്തകരും

സുമലതയ്ക്കായി സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും രംഗത്തെത്തിയതോടെ നിഖില്‍ പ്രചരണത്തില്‍ ബഹുദൂരം പിന്നിലായി. അതേസമയം മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ നിഖിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ജെഡിഎസിലെ ചില നേതാക്കളും രംഗത്തെത്തിയിരുന്നു.

 കടുംബാധിപത്യം

കടുംബാധിപത്യം

ജെഡിഎസിലെ കുടുംബാംധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരസ്യമായ സോഷ്യല്‍ മീഡിയ കാമ്പെയ്നുകളടക്കം ചില നേതാക്കളുടെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു. ഇതോടെ നിഖില്‍ പരാജയപ്പെട്ടേക്കുമെന്നുള്ള തരത്തിലുള്ള വാര്‍ത്തകളും ശക്തമായി.

 നിഖിലിന്‍റെ പരാജയം

നിഖിലിന്‍റെ പരാജയം

കനത്ത പോരാട്ടത്തിനൊടുവില്‍ മണ്ഡലം സുമലതയ്ക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് ഇപ്പോള്‍ ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ടിലും പറയുന്നത്. സംസ്ഥാന ഇന്‍റലിജെന്‍സ് വിഭാഗമാണ് നിഖിലിന്‍റെ പരാജയം പ്രവചിച്ചത്.

 മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

മാണ്ഡ്യ ജില്ലയിലെ 7 നിയമസഭാ മണ്ഡലങ്ങളും ജെഡിഎസിന്റെ പോക്കറ്റിലാണ്. എന്നാല്‍ മൂന്ന് മണ്ഡലങ്ങളില്‍ നിഖിലിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 സുമലത മുന്നേറും

സുമലത മുന്നേറും

ഹലഗുര്‍, ഹോബ്ലി, മലവല്ലി താലൂക്ക് എന്നിവിടങ്ങളിലാകും നിഖിലിന് പരാജയം നുണയേണ്ടി വരിക. മദ്ദൂരിലും മാണ്ഡ്യയിലും സുമലതയാണ് മുന്നേറുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

ദളിന്‍റെ ആഭ്യന്തര സര്‍വ്വേയിലും മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിഖില്‍ പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍. മകന്‍റെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കെതിരെ കുമാരസ്വാമി രംഗത്തെത്തിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

 രണ്ട് ലക്ഷം വോട്ട്

രണ്ട് ലക്ഷം വോട്ട്

നിഖിലിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തം മലവള്ളി, മദ്ദൂര്‍, മാണ്ഡ്യ എംഎല്‍എമാര്‍ക്കാണെന്ന് കുമാരസ്വാമി ആരോപിച്ചു. അതേസമയം ദളിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് നിഖില്‍ രണ്ട് ലക്ഷം വോട്ടുകള്‍ക്കാണ് ഇവിടെ വിജയിക്കുകയെന്നാണ് നിഗമനം.

<strong>കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍</strong>കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

English summary
Intelligence report claims setback for Nikhil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X