• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയന്ത്രണരേഖയിൽ ഇന്ത്യ 15 പാക് സൈനികരെയും ഭീകരരെയും വധിച്ചു? കേറാൻ സെക്ടറിൽ ഏപ്രിൽ പത്തിന് നടന്നത്

ദില്ലി: ഇന്ത്യ-പാക് അതിർത്തിയിൽ നിയന്ത്രണരേഖക്ക് സമീപത്ത് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 15 പാക് സൈനികരും എട്ട് ഭീകരും കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഏപ്രിൽ 10ന് കേറാൻ സെക്ടറിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ദുദ്നിയാലിലെ ഭീകരതാവളങ്ങൾക്ക് നേർക്കാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ സ്ഥാപനത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒന്നും ശിക്ഷിക്കപ്പെടാതെ പോകില്ല, ഇത് പാകിസ്താനുള്ള സന്ദേശമാണെന്നും ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സുഖമുണ്ടാകില്ല പിന്‍വലിക്കാന്‍; രാജസ്ഥാന്‍ മുഖ്യമന്ത്രി പറയുന്നു

അഞ്ച് ഭീകരെ വധിച്ചു

അഞ്ച് ഭീകരെ വധിച്ചു

കൃഷ്ണ നദിക്കരയിലുള്ള ദുധ്നിയാൽ ലക്ഷ്യം വെച്ച് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് വെടിയുതിർത്തതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയത്. പർവ്വത നഗരമായ ഇവിടെ ആക്രമണം നടത്താൻ ശ്രമിച്ച അഞ്ച് ഭീകരരെ ഇന്ത്യൻ സൈന്യം ഏപ്രിൽ അഞ്ചിന് വകയിരുത്തിയിരുന്നു. മരിച്ചവരിൽ മൂന്ന് പേർ കശ്മീർ സ്വദേശികളാണ്. മറ്റുള്ള രണ്ടുപേർ ജയ്ഷെ മുഹമ്മദ് പരിശീലനം ലഭിച്ച ഭീകരരുമാണ്.

പാക് വാദം ഇങ്ങനെ..

പാക് വാദം ഇങ്ങനെ..

നിയന്ത്രണ രേഖയിൽ ശർദ, ദുധ്നിയാൽ, ഷാക്കോട്ട് സെക്ടറുകളിൽ ഇന്ത്യൻ സൈന്യം വെടിവെയ്പ്പ് നടത്തിയതായി പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് സാധാരണക്കാർ മരിച്ച ആക്രമണത്തിൽ 15 വയസ്സുകാരി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് പാകിസ്താന്റെ വാദം. 2020ൽ ഇന്ത്യൻ സൈന്യം 708 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണ് പാകിസ്താൻ കുറ്റപ്പെടുത്തുന്നത്. രണ്ട് സാധാണക്കാരുടെ മരണത്തിന് കാരണമായെന്നും 42 പേർക്ക് പരിക്കേറ്റെന്നും പാകിസ്താൻ അവകാശപ്പെടുന്നു. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ പാക് സൈന്യം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പാക് സൈനിക വക്താവിന്റെ പ്രതികരണം.

പാകിസ്താന് ആൾനാശം?

പാകിസ്താന് ആൾനാശം?

ദുധ്നിയാലിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്താന് വൻതോതിൽ ആൾനാശമുണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദീർഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യ കേറാൻ സെക്ടറിൽ നടത്തിയ ആക്രമണത്തിൽ 15 പാക് സൈനികരെയും എട്ട് ഭീകരരെയും വകവരുത്തിയെന്നും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം

ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളിൽ നിന്നായി 160ഓളം ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ അവസരം കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭീകര താവളങ്ങൾ ആക്രമിക്കുകയല്ലാതെ ഇന്ത്യയ്ക്ക് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് പാക് നിരീക്ഷകർ പറയുന്നത്. പിർ പഞ്ചലിന്റെ ഭക്ഷിണ ഭാഗം രജൌരി, ജമ്മു സെക്ടറുകളിൽ നിന്ന് ഒന്നും വ്യത്യസ്തമല്ലെന്നും ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു. 70 ഓളം ജെയ്ഷെ മുഹമ്മദ് ഭീകരരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ അവസരം കാത്തിരിക്കുകയാണെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഭീകരരുടെ സാന്നിധ്യം വർധിച്ചു

ഭീകരരുടെ സാന്നിധ്യം വർധിച്ചു

ബാലക്കോട്ട്, മെന്ദാർ സെക്ടറുകളിൽ നിന്ന് വെടിനിർത്തൽ കരാർ ലംഘനം റിപ്പോർട്ട് ചെയ്യുന്നത് യാദൃശ്ചികമല്ലെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വെടിവെയ്പ്പും മോർട്ടാർ ഷെല്ലാക്രമണങ്ങളും ഉണ്ടാകാറുണ്ട്. നമ്മളിപ്പോൾ സംസാരിക്കുന്നതിനേക്കാൾ നിയന്ത്രണ രേഖലയിലെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് സൈന്യം വെടിയുതിർക്കുന്നതോടെ ഇതിന്റെ മറവിൽ ഭീകരർ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനാണ് ശ്രമിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന കണക്ക് പ്രകാരം ജമ്മു കശ്മീരിൽ 242 ഭീകരരാണുള്ളത്. ഇത് 300 ലേക്ക് ഉയരുകയും താഴ്വരയിലെ അക്രമസംഭവങ്ങളിലും സുരക്ഷാ സേനക്കെതിരായ ആക്രമണങ്ങളിലും വർധനവുണ്ടായിട്ടുണ്ടെന്നും കശ്മീരിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനെതിരെ സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

English summary
Intelligence report says 15 Pak soldiers, 8 terrorists killed in Armys attack near Loc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X