കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം കാശ്മീര്‍, ഭീകരാക്രമണത്തിന് പദ്ധതിയിട്ട് പുതിയ തീവ്രവാദ ഗ്രൂപ്പുകള്‍, പിന്നില്‍ പാകിസ്ഥാന്‍

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും കാശ്മീരില്‍ വിന്യസിച്ച സുരക്ഷ സേനയ്‌ക്കെതിരെ ആക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഭീകരഗ്രൂപ്പുകളുടെ സഹായത്തോടെ പാകിസ്ഥാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയുടെ സഹായത്താല്‍ പുതിയ രണ്ട് ഭീകരഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. വിശദാംശങ്ങളിലേക്ക്.

രണ്ട് പുതിയ ഭീകരഗ്രൂപ്പുകള്‍

രണ്ട് പുതിയ ഭീകരഗ്രൂപ്പുകള്‍

ലഷ്‌കറെ ത്വയിബയുടെ സഹായത്താല്‍ രണ്ട് പുതിയ ഭീകരഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ആക്രമണം പദ്ധതിയിടുന്നത്. ഇതിനായി ദ റെസിസ്റ്റന്‍സ് ഫ്രണ്ട്, തെഹരികി മിലാതി ഇസ്ലാമി എന്നീ സംഘടനകളാണ് രൂപം നല്‍കിയത്. ഇതി്‌ന പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്എയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വലിയ തോതിലുള്ള ഭീകരാക്രമണത്തിനാണ് ഇവര്‍ പദ്ധതിയിടുന്നത്.

ശബ്ദ സന്ദേശം

ശബ്ദ സന്ദേശം

ഇതുമായി ബന്ധപ്പെട്ട് തെഹരികി മിലാതി ഇസ്ലാമി എന്ന സംഘടനയുടെ തലവന്റെ സന്ദേശം സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തി. കാശ്മീരിനെതിരെയുള്ള ഭീകരാക്രമണത്തിന് എ്ല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ് ഇയാള്‍ പറയുന്നത്. പുതിയതായി രൂപീകരിച്ച രണ്ട് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയിലും വാട്‌സാപ്് ഗ്രൂപ്പുകളിലും സജീവമാണെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. ശബ്ദസന്ദേശങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് കൈമാറുന്നത്.

വിവരങ്ങള്‍ ലഭ്യമല്ല

വിവരങ്ങള്‍ ലഭ്യമല്ല

പുതിയതായി രൂപം നല്‍കിയ ഈ സംഘടനകളെ കുറച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സുരക്ഷ സേനയുടെ കൈയില്‍ ഇല്ല. ലഷ്‌കറെ ത്വയിബയുടെ മറ്റൊരു വിഭാഗമാണ് ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നാണ് കരുതുന്നത്. ഇന്ത്യയ്‌ക്കെതിരെ കാശ്മീരിലെ മുസ്ലീങ്ങള്‍ ജിഹാദിനിറങ്ങണമെന്നും ഇല്ലാത്തവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറയുന്ന സന്ദേശവും സുരക്ഷ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. ദ റെസിസ്റ്റന്‍സ് ഫ്രണ്ട് തലവന്‍ അബു അനസിന്റെ സന്ദേശമാണിത്.

റിക്രൂട്ട്‌മെന്റ്

റിക്രൂട്ട്‌മെന്റ്

കാശ്മീര്‍ പ്രദേശത്ത് നിന്ന് യുവാക്കളെ കണ്ടെത്തി റിക്രൂട്ട് ചെയ്ത് കാശ്മീരിനെതിരെ പോരാടാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെഹരീക് മിലാതി ഇസ്ലാമി തലവന്‍ നയീം ഫിര്‍ദോസ് നിര്‍ദ്ദേശം നല്‍കുന്ന വീഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ കൈകള്‍ ഉണ്ടെന്ന കാര്യം പുറത്തുവരരുത്. അതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ 370

ആര്‍ട്ടിക്കിള്‍ 370

കാശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പ്രതിഷേധമായി മാറ്റാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. 430 മുതല്‍ 450 വരെ തീവ്രവാദികള്‍ എന്തിനും തയ്യാറായി കാശ്മീരിലേക്ക് പ്രവേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 350 പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണ്. അവരുടെ പൗരന്മാരെ ഉള്‍പ്പെടുത്തി കാശ്മീരില്‍ ഒരു നിഴല്‍ യുദ്ധത്തിനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്.

രാഷട്രീയക്കാരും പൊലീസുകാരും

രാഷട്രീയക്കാരും പൊലീസുകാരും

പുതിയ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യം കാശ്മീരിലെ രാഷ്ട്രീയക്കാരെയും പൊലീസുകാരെയും ഇല്ലായ്മ ചെയ്യാനാണ്. ഇവരുടെ നേതൃത്വത്തില്‍ വന്‍ ആയുധശേഖരം കാശ്മീരിലേക്ക് കടത്താനും പദ്ധതിയുണ്ട്. ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളുടെ റഡാറില്‍ മാര്‍ച്ചിലാണ് ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പേര് ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ നാല് ഭീകരവാദികളെ സോപ്പോര്‍ ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

English summary
Intelligence Report Says Pakistan Is Planning A Terror Attack In Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X