കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യന്‍ കുടിയേറ്റത്തിന് പിന്നില്‍ ജിഹാദി ഫണ്ട്? ഒഴുക്ക് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള രോഹിങ്ക്യന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ നേപ്പാളിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇതിന് ജിഹാദി സംഘടനകളില്‍ നിന്ന് ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനകം 378 റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ നേപ്പാളിലേക്ക് കുടിയേറിയെന്നും ഇവരില്‍ ചിലര്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുമായി ബന്ധം പുലര്‍ത്തിവരുന്നുണ്ടെന്നും ഇവരുടെ ആവശ്യം ഹിമാലയന്‍ മേഖലയില്‍ ഭൂമി വാങ്ങുന്നതിന് അനുകൂല നീക്കം നടത്തുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് വെന്റിലേറ്ററിലാണ്.... എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍!!കോണ്‍ഗ്രസ് വെന്റിലേറ്ററിലാണ്.... എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍!!

 റിയല്‍ എസ്റ്റേറ്റോ ഭീകരവാദമോ?

റിയല്‍ എസ്റ്റേറ്റോ ഭീകരവാദമോ?

നേപ്പാളില്‍ ഇതിനകം സ്ഥിരതാമസമാക്കിയിട്ടുള്ള റോഹിങ്ക്യക്കാരുമായി ഇന്ത്യയിലുള്ളവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി പൗരത്വവും പൗരത്വ രേഖകളും ഉറപ്പാക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഇവര്‍ 4000 മുതല്‍ 50,000 രൂപവരെയാണ് ബ്രോക്കര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. റോഹിങ്ക്യന്‍ വംശജര്‍ക്ക് നേപ്പാളില്‍ സ്ഥിരതാമസമുറപ്പാക്കുന്നതിനായി മുസ്ലിം സംഘടനകളാണ് ഫണ്ട് നല്‍കുന്നതെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. നേപ്പാളിലെ ഇസ്ലാമി സംഘ് നേപ്പാള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

35 താല്‍ക്കാലിക താവളങ്ങള്‍

35 താല്‍ക്കാലിക താവളങ്ങള്‍

നേപ്പാളിലെ ദാഡിംഗ് ജില്ലയില്‍ 35 താല്‍ക്കാലിക താവളങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ പലതും അടുത്ത കാലത്ത് നിര്‍മിച്ചിട്ടുള്ളവയാണ്. ലാന്‍സ്തൂറില്‍ 104 റോഹിങ്ക്യന്‍ വംശജരാണ് ഇതിനകം താമസമാക്കിയിട്ടുള്ളത്. ചിലര്‍ പനൗട്ടി മുനിസിപ്പാലിറ്റിയിലും താമസിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോഹിങ്ക്യന്‍ വംശജരുടെ നീക്കങ്ങള്‍ അടിയന്തരമായി വീക്ഷിക്കേണ്ടതുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.

 പിന്നില്‍ പാകിസ്താനോ?

പിന്നില്‍ പാകിസ്താനോ?


ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക് ഐഎസ്ഐയോ ഭീകര വാദ സംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബയോ, ജെയ്ഷെ മുഹമ്മദിനോ ഇതിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കാവുന്നതുമാണ്. രോഹിങ്ക്യന്‍ വംശജരെ നേപ്പാളില്‍ താമസിപ്പിക്കുന്നതിന് പിന്നില്‍ ഇന്ത്യാ വിരുദ്ധ ഗൂഡാലോചനകളാകാമെന്ന നിരീക്ഷണവും ഇന്റലിജന്‍സ് ഏജന്‍സി സൂചിപ്പിക്കുന്നു.

 റോഹിങ്ക്യന്‍ വംശജര്‍ക്ക് പരിശീലനം

റോഹിങ്ക്യന്‍ വംശജര്‍ക്ക് പരിശീലനം

മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ തായ് ലന്‍ഡില്‍ ഭീകര പരിശീലന ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി പാക് ഐഎസ്ഐ പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. മായേ സോട്ട് ജില്ലയിലാണ് ക്യാമ്പ് ആരംഭിക്കുന്നത്. ക്യാമ്പില്‍ റോഹിങ്ക്യന്‍ വംശജരായ യുവാക്കള്‍ക്ക് പരിശീലനം പാക് താലിബാനോട് ആവശ്യപ്പെട്ടുവെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുന്നതിന് വേണ്ടിയാണോ റോഹിങ്ക്യന്‍ വംശജര്‍ക്ക് പരിശീലനം നല്‍കുന്നത് എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

 ക്യാമ്പിന് സഹായവാഗ്ധാനം

ക്യാമ്പിന് സഹായവാഗ്ധാനം

ഖലിസ്ഥാനി ഭീകരരെക്കുറിച്ചുള്ള അന്വേഷണമാണ് മായേ സോട്ട് ജില്ലയിലെ ഭീകര ക്യാമ്പിനെക്കുറിച്ച് അറിയുന്നതിലേക്ക് നയിച്ചത്. ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദ് നേരത്തെ റോഹിങ്ക്യന്‍ വംശരുമായി കൂടിക്കാഴ്ച നടത്തിയത്. നേപ്പാളില്‍ താമസമാക്കാന്‍ അവരെ സഹായിക്കുന്നതിനായി ക്യാമ്പിന് രൂപം നല്‍കാമെന്നായിരുന്നു സയീദ് മുന്നോട്ടുവെച്ച വാഗ്ധാനം. ഇപ്പോള്‍ പാകിസ്താനിലുള്ള ഐഎസ്ഐയുടെ കീഴിലുള്ള ജിഹാദി സംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി അരക്കന്‍ നേതാവ് മൗലാനാ അബ്ദുള്‍ ഖുദ്സാണ് മായേ സോട്ട് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനുള്ള സഹായം നല്‍കിവരുന്നത്.

English summary
Intelligence report says Rohingyas getting funds from Jihadi groups to migrate to Nepal from India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X