കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഞ്ചാബില്‍ ഏഴ് കോര്‍പ്പറേഷനുകളും തൂത്തുവാരി കോണ്‍ഗ്രസ്; ഒരിടത്തുമില്ലാതെ ബിജെപി

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത് മിന്നും വിജയം. ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ എന്നീ കോര്‍പ്പറേഷനുകളിലാണ് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ സാധിച്ചത്. മൊഹാലിയില്‍ നാളെയാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളില്‍ ആകെയുള്ള 109 ല്‍ 82 ഇടത്തും കോണ്‍ഗ്രസിനാണ് വിജയം. ശിരോമണി അകാലിദള്‍ ആറിടത്ത് ലീഡ് ചെയ്യുമ്പോള്‍ ബിജെപി ഒരിടത്ത് പോലുമില്ല. 2302 വാര്‍ഡുകള്‍, എട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 14 നായിരുന്നു വോട്ടെടുപ്പ്. ഒക്ടോബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് കൊവിഡ് കാരണം ഈ വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.

congress

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പഞ്ചാബ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറുന്നു

കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആംആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. സഖ്യത്തിന്‍റെ കാര്യത്തില്‍ പ്രാദേശിക തലത്തില്‍ ചെറുകക്ഷികളുമായി ചില നീക്കുപോക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കര്‍ഷക സമരം ആരംഭിച്ചതിന് പിന്നാലെയുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണ്ണായകമായ ജനവിധിയായിരുന്നു ഇന്നത്തേത്.

നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; രൂക്ഷവിമർശനവുമായി എ വിജയരാഘവൻനേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; രൂക്ഷവിമർശനവുമായി എ വിജയരാഘവൻ

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

English summary
Congress makes good strides in Punjab local body elections; A setback for the BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X