'ബൊമ്മി നായകുട്ടിയെ പോലെ', വിവാദം; ധൈര്യമില്ലാത്തവരെ സിംഹം എന്ന് വിളിക്കാൻ പറ്റുമോയെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മിക്കെതിരായ പരാമർശം വിവാദമായതോടെ വിദീകരണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബൊമ്മിയെ നായക്കുട്ടിയെന്ന് സിദ്ധരാമയ്യ വിളിച്ചതാണ് വിവാദമായത്. എന്നാൽ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിദ്ധരമായ്യ പറഞ്ഞു. ദേശീയ നേതാക്കളോട് സംസാരിക്കാൻ ബൊമ്മി ധൈര്യം കാണിക്കണമെന്നും നായക്കുട്ടിയെ പോലെ പെരുമാറരുതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

'ബൊമ്മിക്ക് നേരന്ദ്ര മോദിക്ക് മുന്നിൽ സംസാരിക്കാൻ ധൈര്യമില്ലെന്നും എന്നാൽ മറ്റുള്ളവരുടെ ശക്തിയെ കുറിച്ച് സംസാരിക്കും എന്നായിരുന്നു താൻ ഉദ്ദേശിച്ചത്', സിദ്ദരാമയ്യ പറഞ്ഞു. ബൊമ്മിയെ വ്യക്തിപരമായി വിമർശിക്കാൻ ഉദ്ദേശിച്ചില്ല. ഹൈക്കമാൻഡിന് മുന്നിൽ സംസാരിക്കാൻ കഴിയാത്ത ഭീരുവാണെന്ന് സൂചിപ്പിക്കാനാണ് നായക്കുട്ടി എന്ന് വിശേഷിപ്പിച്ചത്. നായ അതിന്റെ വിശ്വസ്തതയ്ക്കും നായ്ക്കുട്ടി അതിന്റെ ഭീരുത്വത്തിനുമാണ് പേരുകേട്ടത്', സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

'മൃഗങ്ങളുടെ പേരുകൾ ഉപയോഗിച്ച് ആളുകൾ പല നേതാക്കളേയും അഭിസംബോധന ചെയ്യാറുണ്ട്. പലരും മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ 'രാജാഹുലി' (കിംഗ് ടൈഗർ) എന്ന് വിളിക്കാറുണ്ട്. എന്നെ 'ടഗരു' (റാം-മുട്ടനാട്) എന്നും. ഇതിൽ പ്രശ്നമാക്കുന്നത് എന്തിനാണ്? ഓരോ മൃഗത്തിനും അതിന്റേതായ സവിശേഷതകൾ ഉണ്ട്', സിദ്ധരാമയ്യ പറഞ്ഞു. കർണാടകയുടെ ഞങ്ങൾക്ക് കൂടുതൽ പ്രധാനം. നിര്‍മല സീതാരാമന്‍ നിരസിച്ച 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റുകൾ ലഭിക്കാൻ ബൊമ്മി മോദി സർക്കാരിനോട് ആവശ്യപ്പെടട്ടെ.വിളനഷ്ട നഷ്ടപരിഹാരം, ജിഎസ്ടി നഷ്ടപരിഹാരം, ഇനിയും അനുവദിക്കാനുള്ള മറ്റ് ഫണ്ടുകൾ എന്നിവയെക്കുറിച്ചും അദ്ദേഹം ചോദിക്കണം. ഇതൊന്നും സംസാരിക്കാത്ത ആളെ സിംഹമെന്നും കടുവയെന്നും വിശേഷിപ്പിക്കാനാകുമോ?' സിദ്ധരാമയ്യ ട്വീറ്റിൽ കുറിച്ചു.

ബുധനാഴ്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു സിദ്ധരാമയ്യയുടെ വിവാദ പരാമർശം. പ്രധാനമന്ത്രിക്ക് മുന്നിൽ ബൊമ്മി ഒരു നായക്കുട്ടിയെ പോലെയാണെന്നും 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റുകൾ അദ്ദേഹം കേന്ദ്രത്തോട് ചോദിക്കാൻ പോലും തയ്യാറാകുന്നുല്ലെന്നുമായിരുന്നു സിദ്ധരമായ്യ പറഞ്ഞത്. അതേസമയം സിദ്ധരമായ്യയ്ക്ക് മറുപടിയുമായി ബൊമ്മിയും രംഗത്തെത്തിയിരുന്നു. കർണാടകയിലെ ജനങ്ങളെ സേവിക്കുന്ന "വിശ്വസ്തനായ നായ" തന്നെയാണ് താൻ എന്നായിരുന്നു ബൊമ്മി പ്രതികരിച്ചത്.

'നായ ഒരു വിശ്വസ്ത മൃഗമാണ്. അവർ തങ്ങളുടെ യജമാനന്മാരോട് വിശ്വസ്തതയുള്ളവരായിരിക്കും. ഞാൻ കർണാടകയിലെ ജനങ്ങളെ വിശ്വസ്തതയോടെ സേവിക്കുന്ന ഒരു നായയാണ്. കള്ളന്മാരെ സംസ്ഥാനം കൊള്ളയടിക്കാൻ ഞാൻ അനുവദിക്കില്ല. ചെന്നായ തോലിട്ട നായകളുണ്ട്. ആളുകൾക്ക് നായയേയും ചെന്നായയേയും മനസിലാകും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യക്ക് അവർ തക്ക മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ പരസ്പരം കടന്നാക്രമിക്കുകയാണ് കോൺഗ്രസ്. ബി ജെ പി ഭരിക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഭരണതുടർച്ച ലക്ഷ്യം വെച്ചാണ് ബി ജെ പിയുടെ പ്രവർത്തനങ്ങൾ. അതേസമയം എന്ത് വിലകൊടുത്തും ഇക്കുറി അധികാരം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications