കേരളം പിടിക്കാന്‍ കുമ്മനം രാജശേഖരന്‍ ഞായറാഴ്ച ബെംഗളൂരുവില്‍
കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി ജെ പി പ്രസിഡണ്ട് കുമ്മനം രാജശേഖരന് ബെംഗളൂരുവില്‍ എന്താണ് കാര്യം. കാര്യമുണ്ട്. കേരളത്തിലെ ഒരു വലിയ വിഭാഗം വോട്ടര്‍മാര്‍ ഐ ടി നഗരമായ ബെംഗളൂരുവില്‍ ഉണ്ട്. സംസ്ഥാനത്തെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ് ഈ വോട്ടുകള്‍. നേരിയ വ്യത്യാസത്തില്‍ സീറ്റുകള്‍ നഷ്ടപ്പെടുന്ന ബി ജെ പിയുടെ കാര്യത്തിലാകുമ്പോള്‍ പറയാനുമില്ല.
ഈ സാഹചര്യത്തിലാണ് ബി ജെ പി കേരള സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ബെംഗളൂരുവില്‍ എത്തുന്നത്. ബെംഗളൂരുവിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കാണുകയും സംസാരിക്കുകയുമാണ് ഉദ്ദേശം. ഞായറാഴ്ച പാര്‍ട്ടിയുടെ മല്ലേശ്വരത്തുള്ള കര്‍ണാടക സംസ്ഥാന ഓഫീസിലാണ് പരിപാടി. ആറാം തീയതി രാവിലെ 10.30 മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളുമായി കുമ്മനം സംസാരിക്കും.

കേരളത്തില്‍ ഇത്തവണ അഞ്ച് സീറ്റിലെങ്കിലും ജയിച്ചുകയറും എന്ന ഉറച്ച പ്രതീക്ഷയുണ്ട് ബി ജെ പിക്ക്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണപരാജയവും ഇത് മുതലെടുക്കുന്നതില്‍ പ്രതിപക്ഷം വരുത്തുന്ന വീഴ്ചയുമാണ് ബി ജെ പി പ്രതീക്ഷയുടെ പിന്നില്‍. കുമ്മനം രാജശേഖരന്റെ കൂടിക്കാഴ്ച പരിപാടിയിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും തുടങ്ങിയിട്ടുണ്ട്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.












Click it and Unblock the Notifications