ഇന്റര്‍സിറ്റി അപകടം: പാറക്കല്ലല്ല; അപകടകാരണം പാളം പൊട്ടിയതോ?
ഹൊസൂര്‍: ഹൊസൂരിനടുത്ത് തീവണ്ടി പാളം തെറ്റാന്‍ കാരണം റെയില്‍വേ പാളം പൊട്ടിയതോ...? പാളത്തില്‍ പാറക്കല്ല് വീണതാണ് അപകട കാരണം എന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ റിപ്പോര്‍ട്ടും അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല.
പാളത്തില്‍ പാറക്കല്ലോ മറ്റ് തടസ്സങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ലോക്കോ പൈലറ്റിന്റെ റിപ്പോര്‍ട്ട്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അപകടം സംഭവിച്ചത്?

അപകടം നടന്ന ഉടന്‍ തന്നെ ആദിത്യ കൃഷ്ണന്‍ എന്ന വ്യക്തി ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രം നല്‍കുന്നത് വേറൊരു സൂചനയാണ്. ഈ ചിത്രത്തില്‍ റെയില്‍ പാളം പൊട്ടിക്കിടക്കുന്നത് വ്യക്തമാണ്. അപ്പോള്‍ റെല്‍പാളത്തിലെ പൊട്ടല്‍ തന്നെയാണോ അപകടകാരണം എന്ന ചോദ്യം ഉയരും.
This pic shows the non existence of the rail track. @tinucherian @dhanyarajendran @IRfacts pic.twitter.com/5PSE2zzRNm
— Adithya Krishna (@adithya_krsna) February 13, 2015 തീവണ്ടിയുടെ എന്‍ജിനോ മുന്നിലെ മറ്റ് ബോഗികള്‍ക്കോ ഒരു അപകടവും പറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാളത്തില്‍ പാറക്കല്ല് വീണ് കിടക്കുന്നുണ്ടായിരുന്നെങ്കില്‍ ലോക്കോ പൈലറ്റ് സഞ്ചരിച്ചിരുന്ന എന്‍ജിനും അപകടത്തില്‍ പെടുമായിരുന്നു.
റെയില്‍വേ മന്ത്രിയും പിന്നീട് റെയില്‍ വക്താവും പറഞ്ഞതിന് വിരുദ്ധമായാണ് മറ്റ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങളെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications