കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍സിറ്റി അപകടം: പാറക്കല്ലല്ല; അപകടകാരണം പാളം പൊട്ടിയതോ?

  • By Soorya Chandran
Google Oneindia Malayalam News

ഹൊസൂര്‍: ഹൊസൂരിനടുത്ത് തീവണ്ടി പാളം തെറ്റാന്‍ കാരണം റെയില്‍വേ പാളം പൊട്ടിയതോ...? പാളത്തില്‍ പാറക്കല്ല് വീണതാണ് അപകട കാരണം എന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ റിപ്പോര്‍ട്ടും അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല.

<strong> ഹൊസൂര്‍ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍</strong> ഹൊസൂര്‍ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

പാളത്തില്‍ പാറക്കല്ലോ മറ്റ് തടസ്സങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ലോക്കോ പൈലറ്റിന്റെ റിപ്പോര്‍ട്ട്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അപകടം സംഭവിച്ചത്?

Train Rail Accident

അപകടം നടന്ന ഉടന്‍ തന്നെ ആദിത്യ കൃഷ്ണന്‍ എന്ന വ്യക്തി ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രം നല്‍കുന്നത് വേറൊരു സൂചനയാണ്. ഈ ചിത്രത്തില്‍ റെയില്‍ പാളം പൊട്ടിക്കിടക്കുന്നത് വ്യക്തമാണ്. അപ്പോള്‍ റെല്‍പാളത്തിലെ പൊട്ടല്‍ തന്നെയാണോ അപകടകാരണം എന്ന ചോദ്യം ഉയരും.

തീവണ്ടിയുടെ എന്‍ജിനോ മുന്നിലെ മറ്റ് ബോഗികള്‍ക്കോ ഒരു അപകടവും പറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാളത്തില്‍ പാറക്കല്ല് വീണ് കിടക്കുന്നുണ്ടായിരുന്നെങ്കില്‍ ലോക്കോ പൈലറ്റ് സഞ്ചരിച്ചിരുന്ന എന്‍ജിനും അപകടത്തില്‍ പെടുമായിരുന്നു.

ഇന്റര്‍സിറ്റി അപകടത്തിന് കാരണം പാളത്തില്‍ പാറക്കല്ല് ഇന്റര്‍സിറ്റി അപകടത്തിന് കാരണം പാളത്തില്‍ പാറക്കല്ല്

ഇന്റര്‍സിറ്റി അപകടം: പാളം തെറ്റിയത് മലയാളികള്‍ സഞ്ചരിച്ച ബോഗികള്‍ഇന്റര്‍സിറ്റി അപകടം: പാളം തെറ്റിയത് മലയാളികള്‍ സഞ്ചരിച്ച ബോഗികള്‍

റെയില്‍വേ മന്ത്രിയും പിന്നീട് റെയില്‍ വക്താവും പറഞ്ഞതിന് വിരുദ്ധമായാണ് മറ്റ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങളെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Intercity Accident: What is the real cause behind the accident?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X