കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ നേതാവ്.. ബിജെപിയുടെ വക പ്രതിമ.. പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി; 5 രഹസ്യങ്ങള്‍

Google Oneindia Malayalam News

അഹമ്മദാബാദ്: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ ഗുജറാത്തില്‍ നിര്‍മിക്കാനിരിക്കുന്ന പ്രതിമയാണല്ലോ ഇപ്പോള്‍ ചര്‍ച്ചാ കേന്ദ്രം. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും എല്‍ കെ അദ്വാനിയും ഒരുമിച്ച് അണി നിരന്ന വേദിയിലാണ് പ്രതിമയുടെ ശിലാസ്ഥാപനം നടന്നത്.

ഉരുക്കുമനുഷ്യന്‍ എന്ന് അറിയപ്പെട്ടിരുന്ന പട്ടേലിന്റെ നൂറ്റി മുപ്പത്തിയെട്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ പട്ടേലിന്റെ ഉരുക്കു പ്രതിമ നിര്‍മിക്കുന്നത്. കര്‍ഷകരില്‍ നിന്നും ഉരുക്ക് ശേഖരിച്ചാണ് പ്രതിമ നിര്‍മിക്കുന്നത്. ഭാരതീയ കിസാന്‍ മോര്‍ച്ചയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ വെല്ലുന്ന സര്‍ദാര്‍ പ്രതിമയുടെ വിശേഷങ്ങള്‍ വായിക്കൂ.

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി

അമേരിക്കയുടെ അഭിമാനമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടിയോളം ഉയരമുണ്ടാകും ഐക്യമത്യത്തിന്റെ പ്രതിമ എന്ന് പേരിട്ട സര്‍ദാര്‍ പ്രതിമയ്ക്ക്. ബ്രസീലിലെ റിയോഡി ജനീറോയിലെ ക്രിസ്തു പ്രതിമയുടെ അഞ്ചിരട്ടിയോളമാണിത്. ഏകദേശം 182 മീറ്റര്‍.

കോടിക്കോടി പ്രതിമ

കോടിക്കോടി പ്രതിമ

2063 കോടി രൂപയാണ് പ്രതിമയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കര്‍ഷകരില്‍ നിന്നും ഉരുക്ക് സംഭരിച്ചാണ് പ്രതിമ നിര്‍മാണം.

സര്‍ദാര്‍ സരോവര്‍

സര്‍ദാര്‍ സരോവര്‍

നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് അഭിമുഖമായിട്ടായിരിക്കും പ്രതിമയുടെ നല്‍പ്.

പ്രതിമ കാണാന്‍

പ്രതിമ കാണാന്‍

200 അഞ്ഞൂറ് പേര്‍ക്ക് ഒരേസമയം നിന്ന് കാണാവുന്ന സന്ദര്‍ശക സ്ഥലവും പ്രതിമയോട് ചേര്‍ന്ന് ഉണ്ടായിരിക്കും.

 പ്രകൃതിക്കാഴ്ചകള്‍

പ്രകൃതിക്കാഴ്ചകള്‍

സര്‍ദാര്‍ സരോവര്‍ റിസര്‍വോയര്‍, വിദ്ധ്യ - സത്പുര മലനിരകള്‍, ഗരുഡേശ്വര്‍ റിസര്‍വോയര്‍ എന്നിവയുടെ എന്നിവയുടെ ദൂരക്കാഴ്ചകള്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കും.

English summary
Here are 5 interesting facts about Modi's Statue of Unity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X