കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെയും മ്യാന്മറിനെയും വിറപ്പിച്ച സേനാ നായകന്‍; ബിപിന്‍ റാവത്ത് ശത്രുക്കളുടെ പേടി സ്വപ്നം

Google Oneindia Malayalam News

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ ഡോ. മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ജീവനക്കാരായ നാല് പേരും സൈനിക ഓഫീസര്‍മാരും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന പത്ത് യാത്രക്കാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്. കോയമ്പത്തൂരിനടുത്ത സുലൂരിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പോകുകയായിരുന്നു വ്യോമസേനാ ഹെലികോപ്റ്റര്‍. വെല്ലിങ്ടണിലാണ് ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജുള്ളത്.

ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ സംഭവ ബഹുലമായ നാളുകള്‍ പിന്നിട്ട വ്യക്തിയാണ് 63കാരനായ ജനറല്‍ ബിപിന്‍ റാവത്ത്. നാല് ദശാബ്ദത്തിലധികം നീളും അദ്ദേഹത്തിന്റെ സര്‍വീസ് കാലം. ഗൂര്‍ഖ റെജിമെന്റിലൂടെ സര്‍വീസ് തുടങ്ങിയ അദ്ദേഹം കരസേനാ മേധാവിയായും ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ആയും രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയായും ഉയരങ്ങളിലേക്ക് കുതിച്ചു.

b

സൈന്യത്തിലെ മിക്ക പദവികളും വഹിച്ചുകൊണ്ടാണ് സിഡിഎസ് പദവിയിലെത്തിയത്. 2016ല്‍ റാവത്തിനെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിക്കുന്ന വേളയില്‍ വലിയ വിവാദമായിരുന്നു. രണ്ട് മുതിര്‍ത്ത ഓഫീസര്‍മാരെ പിന്തള്ളിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇദ്ദേഹത്തെ ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചത്. 2019ല്‍ സംയുക്ത സേനാ മേധാവിയായി നിയമിക്കാനും തീരുമാനിച്ചു. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സൈനിക നിയമത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. 62 വയസില്‍ നിന്ന് 65 വയസാക്കി വിരമിക്കല്‍ പ്രായത്തില്‍ ഇളവ് നല്‍കിയാണ് സിഡിഎസ് ആക്കി നിയമിച്ചത്.

മരക്കാര്‍ വലിയ പ്രതീക്ഷയായിരുന്നു... നിരാശപ്പെടുത്തി; ഓര്‍മയില്‍ ഒരു സീന്‍ മാത്രമെന്ന് ടിഎന്‍ പ്രതാപന്‍മരക്കാര്‍ വലിയ പ്രതീക്ഷയായിരുന്നു... നിരാശപ്പെടുത്തി; ഓര്‍മയില്‍ ഒരു സീന്‍ മാത്രമെന്ന് ടിഎന്‍ പ്രതാപന്‍

ഒരുകാലത്ത് ഇന്ത്യ നേരിട്ട വലിയ വെല്ലുവിളിയായിരുന്നു വടക്കുകിഴക്കന്‍ മേഖലയിലെ സായുധ സംഘങ്ങളുടെ സാന്നിധ്യം. ഇവിടെ ബിപിന്‍ റാവത്ത് നടത്തിയ ഇടപെടലാണ് ഈ സംഘങ്ങളെ ഒതുക്കിയത്. 2015ല്‍ മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് സായുധ സംഘത്തിന്റെ ക്യാമ്പുകള്‍ സൈന്യം അക്രമിച്ചത് റാവത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. 2016ല്‍ പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ജെയ്‌ശെ മുഹമ്മദ് കേന്ദ്രം സൈന്യം ആക്രമിച്ചതിന് പിന്നിലും റാവത്തിന്റെ ബുദ്ധിയായിരുന്നു.

കശ്മീര്‍, അരുണാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ബിപിന്‍ റാവത്ത്, യുഎന്‍ സമാധാന സേനയുടെ ഭാഗമായി ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലും പ്രവര്‍ത്തിച്ചു. പരമ വിശിഷ്ട സേവ മെഡല്‍, ഉത്തം യുദ്ധ സേവ മെഡല്‍, അതി വിശിഷ്ട സേന മെഡല്‍, വിശിഷ്ട സേവ മെഡല്‍, യുദ്ധ സേവ മെഡല്‍, സേന മെഡല്‍ എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഷിംല, ഖഡക്‌വസ്ല, ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ പഠിച്ച ശേഷമാണ് സൈനികജോലിയില്‍ പ്രവേശിച്ചത്.

സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിയോ... കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് ഒരുങ്ങി ബോളിവുഡ്

എന്താണ് സിഡിഎസിന്റെ അധികാരം

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരാണ് ഇന്ത്യന്‍ സൈന്യത്തിന് സംയുക്ത സേനാ മേധാവി (സിഡിഎസ്) എന്ന പദവി നടപ്പാക്കിയത്. മൂന്ന സേനാ വിഭാഗങ്ങളെയും സംയോജിപ്പിച്ച പ്രവര്‍ത്തിപ്പിക്കുകയായിരുന്നു ഈ പദവിയുടെ സുപ്രധാന ചുമതലകളിലൊന്ന്. സൈന്യത്തിലെ ഏറ്റവും മുതിര്‍ന്ന, പരിചയ സമ്പത്തുള്ള ഓഫീസറെയാണ് സിഡിഎസ് പദവിയില്‍ നിയമിക്കുക. സൈനിക കാര്യങ്ങള്‍ക്കുള്ള വകുപ്പിന്റെ മേധാവിയും സിഡിഎസ് ആയിരിക്കും. രാജ്യത്തെ ആദ്യ സിഡിഎസ് ബിപിന്‍ റാവത്ത് ആണ്. 2020 ജനുവരി 1നാണ് അദ്ദേഹം ചുമതലയേറ്റത്.

1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സൈനിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് എല്ലാ സൈനിക വിഭാഗത്തെയും നിയന്ത്രിക്കുന്ന ഒരു പദവി വേണമെന്ന് നിര്‍ദേശിച്ചത്. 2019 ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡിഎസ് സംബന്ധിച്ച് ആദ്യ ഔദ്യോഗിക പ്രഖ്യാപനം നടത്തി. അതേ വര്‍ഷം ഡിസംബര്‍ 24ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി സിഡിഎസ് പദവി രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിക്ക് വിട...ബിബിന്‍ റാവത്ത് അന്തരിച്ചു

English summary
Interesting Four Decades Long Carrier History Of General Bipin Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X