'ഇവിടെ അസാധുവാക്കിയ നോട്ടുകളും സ്വീകരിക്കും'; കിഡ്‌നാപ്പേര്‍സിന്റെ വാക്ക് കേട്ട് എല്ലാവരും ഞെട്ടി!
സംഗീത ക്ലാസില്‍ പോയി മടങ്ങുകയായിരുന്ന 12 വയസ്സുകാരന്‍ ദേവകുമാറിനെയാണ് സംഘം തട്ടികൊണ്ട് പോയത്. കര്‍ണാടകയിലെ കലബുറഗി ജില്ലയിലാണ് സംഭവം.
ബെംഗളൂരു: കര്‍ണാടകയില്‍ നടന്നത് ആരെയും അതിശയിപ്പിക്കുന്ന സംഭവം. തട്ടികൊണ്ട് പോയ കുട്ടിയ വിട്ട് കിട്ടാന്‍ സംഘം ആവശ്യപ്പെട്ടത് ഇരുപത് ലക്ഷം രൂപ. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മോചനദ്രവ്യമായി സ്വീകരിക്കുമെന്ന് പിന്നാലെയുള്ള അറിയിപ്പും.
സംഗീത ക്ലാസില്‍ പോയി മടങ്ങുകയായിരുന്ന 12 വയസ്സുകാരന്‍ ദേവകുമാറിനെയാണ് സംഘം തട്ടികൊണ്ട് പോയത്. കര്‍ണാടകയിലെ കലബുറഗി ജില്ലയിലാണ് സംഭവം. അടുത്തുള്ള ആശുപത്രിയിലേക്കുള്ള വഴി ചോദിച്ചെത്തിയ സംഘം, വഴി കാട്ടാനെന്ന പേരില്‍ കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

വ്യവസായ മേഖല
കര്‍ണാടകയിലെ വ്യവസായ മേഖലകളിലൊന്നായ കപാനൂറിലേക്കാണ് ഇവര്‍ കുട്ടിയെ കൊണ്ടുപോയത്.

20 ലക്ഷം രൂപ
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ ചോദിച്ചറിഞ്ഞ സംഘം, 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്യുകയായിരുന്നു.

അസാധുവാക്കിയ നോട്ട്
500, 1000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തില്‍, മോചനദ്രവ്യം നല്‍കുന്നതില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നേരിട്ടേക്കാവുന്ന ബുദ്ധിമുട്ട് സംഘം മനസിലാക്കുകയായിരുന്നു. ഇതുകൊണ്ടാണ് അസാധുവാക്കിയ നോട്ട് സ്വീികരിക്കാന്‍ അവര്‍ തയ്യാറായത്.

മോചിപ്പിച്ചു
പോലീസ് സംഭവത്തില്‍ ഇടപെട്ടതോടെ മോചനദ്രവ്യം കൂടാതെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്കു തിരിച്ചുകിട്ടി. സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications