കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചടുല രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി, മുന്നോക്ക സംവരണത്തിന് ശേഷം ഉന്നം ഇടത്തരക്കാർ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയതോടെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 5 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയോടെ കാര്യങ്ങള്‍ പരുങ്ങലിലാണ് എന്ന തിരിച്ചറിവിലാണ് ബിജെപി.

മുന്നോക്ക സമുദായക്കാരെയും ഭൂരിപക്ഷ സമുദായത്തേയും സുഖിപ്പിക്കാനുളള സംവരണണ ബില്ലും പൗരത്വ നിയമ ഭേദഗതിയുമെല്ലാം സര്‍ക്കാര്‍ കൊണ്ടുവന്നു കഴിഞ്ഞു. നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയും തൊഴിലില്ലായ്മയിലൂടെയും നടുവൊടിഞ്ഞിരിക്കുന്ന ഇടത്തരക്കാരെ പാട്ടിലാക്കാനാണ് ഇനിയുളള കേന്ദ്ര നീക്കം.

കൂടുതൽ ഗിമ്മിക്കുകൾ

കൂടുതൽ ഗിമ്മിക്കുകൾ

മോദി പ്രഭാവം മങ്ങുകയും രാഹുല്‍ പ്രഭാവം കൂടുകയും ചെയ്യുന്ന കാലത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ബിജെപി ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാമുന്നണി ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പൊടുന്നനെയുളള മുന്നോക്ക സംവരണം പോലുളള ഗിമ്മിക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിക്കുന്നത്.

മുന്നോക്കക്കാരെ സുഖിപ്പിക്കാൻ

മുന്നോക്കക്കാരെ സുഖിപ്പിക്കാൻ

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണ ഏര്‍പ്പെടുത്താനുളള നീക്കം യുപിയിലും ബീഹാറിലുമടക്കം മുന്നോക്ക സമുദായത്തിന്റെ വോട്ട് നേടിത്തരുമെന്ന് ബിജെപി കരുതുന്നു. പൗരത്വ ഭേദഗതി നിയമവും മുന്നോക്ക സമുദായത്തെ സുഖിപ്പിക്കാന്‍ തന്നെ. ഇവ രണ്ടും രാജ്യത്തെ പിന്നോക്കക്കാരുടെ എതിര്‍പ്പിനെ വിളിച്ച് വരുത്തുമെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്.

ഇനി ഇടത്തരക്കാർ

ഇനി ഇടത്തരക്കാർ

ഇടത്തരക്കാരെ അനുനയിപ്പിക്കാന്‍ ബജറ്റില്‍ നികുതി ഇളവ് ഉള്‍പ്പെടെയുളള വന്‍ പ്രഖ്യാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കാനൊരുങ്ങുന്ന ഇടക്കാല ബജറ്റ് മോദി സര്‍ക്കാരിന് ഏറെ പ്രധാനപ്പെട്ടതാണ്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുളള ബജറ്റാണിത് എന്നത് തന്നെയാണ് കാരണം. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും എന്നാണ് സൂചന.

തെരഞ്ഞെടുപ്പാണ് ഉന്നം

തെരഞ്ഞെടുപ്പാണ് ഉന്നം

ഇവ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങള്‍ കൂടിയാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭവന വായ്പാ പലിശയില്‍ വന്‍ ഇളവ്, പെന്‍ഷന്‍കാര്‍ക്ക് നികുതി ഇളവ്, സമ്പാദ്യത്തിന്റെ പരിധി ഉയര്‍ത്തല്‍ എന്നിവ 2019ലെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. സ്ഥിര ശമ്പളക്കാരെ ഇത്തവണയും കാര്യമായി പരിഗണിച്ചേക്കും.

ശമ്പളക്കാരെ പരിഗണിക്കും

ശമ്പളക്കാരെ പരിഗണിക്കും

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് ബജറ്റുകളിലും സ്ഥിര ശമ്പളക്കാര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ബജറ്റുകളില്‍ ആദായനികുതി ഒഴിവാക്കല്‍ പരിധി 50000രൂപയായി ഉയര്‍ത്തുകയും നാല് ലക്ഷം രൂപ വരെ വരുമാനമുളളവരെ നികുതിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്കുളള വിവിഹം 50 ശതമാനമായി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

English summary
Interim Budget of Modi government will aim at Middle Class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X